“സിനിമയുടെ പ്രമോഷനെക്കാള്‍ നടന് രസകരം യൂറോപ്പില്‍ സുഹൃത്തുക്കളോടൊപ്പമുള്ള വിനോദയാത്ര….! രണ്ടര കോടി രൂപ പ്രതിഫലം പറ്റിയിട്ടും പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന് നിര്‍മാതാവ്; കുഞ്ചാക്കോ ബോബനെ പോസ്റ്ററില്‍ നിന്നു മാറ്റി പദ്മിനി ടീം
സ്വന്തം ലേഖിക
കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബനെതിരെ ആരോപണവുമായി പദ്മിനി സിനിമയുടെ നിര്‍മാതാവ് സുവിന്‍ വര്‍ക്കി.
ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നായകൻ കുഞ്ചാക്കോ ബോബന്‍റെ ഭാഗത്ത് നിന്നു യാതൊരു സഹകരണവും ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കളുടെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പദ്മിനിയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ സുവിൻ കെ വര്‍ക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം പങ്ക് വച്ചിരിക്കുന്ന പദ്മിനിയുടെ പോസ്റ്ററില്‍ താരത്തിന്‍റെ ചിത്രം കറുപ്പിച്ചിട്ടുമുണ്ട്.
സുവിന്‍റെ കുറിപ്പ് ഇങ്ങനെ
പദ്മിനിയെ ഹൃദയത്തോട് ചേര്‍ത്തു പിടിച്ചതിന് എല്ലാവര്‍ക്കും നന്ദി. പോസിറ്റീവ് പ്രതികരണങ്ങളും അവലോകനങ്ങളും മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് മനസ് നിറയ്ക്കുന്നു. അപ്പോഴും സിനിമയുടെ പ്രമോഷന്റെ കുറവിനെ കുറിച്ച് പലരും ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കുറച്ചു കാര്യങ്ങള്‍ എനിക്ക് വ്യക്തമാക്കേണ്ടതുണ്ട്. പറയാൻ തുടങ്ങും മുമ്ബ് ഒരു കാര്യം ഞാൻ വ്യക്തമാക്കുന്നു. പദ്മിനി ഞങ്ങള്‍ക്ക് ലാഭകരമായ ഒരു പ്രോജക്റ്റ് തന്നെയാണ്. അതിന് ഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച കാര്യക്ഷമതയുള്ള പ്രൊഡക്ഷൻ ടീമിന് നന്ദി പറയുന്നു, സെന്നയ്ക്കും ശ്രീരാജിനും 7 ദിവസം മുമ്ബ് സിനിമ പൂര്‍ത്തിയാക്കിയ മുഴുവൻ അണിയറപ്രവര്‍ത്തകര്‍ക്കും അകമഴിഞ്ഞ സ്നേഹം രേഖപ്പെടുത്തുന്നു.
എന്നാല്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയിലും ഉള്ളടക്ക സൃഷ്ടാവ് എന്ന നിലയിലും തീയേറ്റര്‍ പ്രതികരണമാണ് എനിക്ക് പ്രധാനം, അവിടെയാണ് തിയേറ്ററുകളിലേക്ക് ആളുകളെ കയറ്റാൻ ഒരു പ്രധാന നായകൻ നടന്റെ ആവശ്യം ഞങ്ങള്‍ക്ക് വന്നത്. പദ്മിനിക്ക് വേണ്ടി 2.5 കോടി വാങ്ങിയ നായക നടൻ സീറോ ടിവി അഭിമുഖങ്ങളാണ് നല്‍കിയിരിക്കുന്നത്, സിനിമയുമായി ബന്ധപ്പെട്ട ഒരു ടിവി പ്രോഗ്രാമില്‍ പോലും നടൻ പങ്കെടുത്തിട്ടില്ല. സിനിമയുടെ റോ ഫൂട്ടേജ് കണ്ട കുഞ്ചാക്കോ ബോബന്റെ ഭാര്യ മൂലമാണ് നിലവില്‍ ഞങ്ങള്‍ പ്ലാൻ ചെയ്ത സകല പരിപാടികളും പ്രൊമോഷൻ പ്ലാനും ചാര്‍ട്ടും നിരസിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സിനിമകളുടെ അവസാന 2-3 നിര്‍മ്മാതാക്കള്‍ക്ക് സംഭവിച്ച അതേ ഗതി തന്നെ ആണ് ഇപ്പോള്‍ പദ്മിനിയ്ക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് ആരെങ്കിലും ഇതിനെതിരെ സംസാരിക്കണം എന്നെനിക്ക് തോന്നി, അതുകൊണ്ട് ഞാൻ ഇതെല്ലം തുറന്നു പറയുകയാണ്.
ഈ നടൻ സഹനിര്‍മ്മാതാവായ ഒരു സിനിമയ്ക്ക് ഒരിക്കലും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടവില്ല. അപ്പോള്‍ അയാള്‍ എല്ലാ ടിവി അഭിമുഖങ്ങളിലും ഇരിക്കും, എല്ലാ ടിവി ഷോകളിലും അതിഥിയായി പോകും. എന്നാല്‍ മറ്റു സിനിമകളിലേക്ക് വരുമ്ബോള്‍ അദ്ദേഹം പ്രമോഷൻ കാര്യങ്ങളെക്കുറിച്ചു ശ്രദ്ധിക്കുന്നേയില്ല. തിയേറ്ററുകള്‍ ഇത്രത്തോളം പ്രതിസന്ധി നേരിടുന്ന കാലത്ത് പ്രമോഷന് പോകാതിരുന്നത് അത് സിനിമകളെ ബാധിക്കും എന്ന് അദ്ദേഹത്തിന് അറിയാവുന്നതാണ്. 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി രൂപ വാങ്ങിയ നടന് സിനിമയുടെ പ്രമോഷനെക്കാള്‍ രസകരമായിരിക്കും യൂറോപ്പില്‍ സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് പോകുന്നത്.
സിനിമകള്‍ക്ക് വേണ്ടത്ര പ്രതികരണങ്ങള്‍ ലഭിക്കാത്തതില്‍ എക്സിബിറ്റര്‍മാര്‍ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത്, എന്തുകൊണ്ട് സിനിമകള്‍ക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്നത് പ്രധാനമാണ്. അഭിനേതാക്കള്‍ക്ക് അവര്‍ ഇടപെടുന്ന ഉല്‍പ്പന്നം മാര്‍ക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും ഉണ്ട്. ഒരു വര്‍ഷത്തില്‍ പുറത്തിറങ്ങുന്ന 200+ സിനിമകളില്‍ നിങ്ങളുടെ സിനിമ കാണാൻ പ്രേക്ഷകരെ ആകര്‍ഷിക്കേണ്ടതുണ്ട്. പ്രമോഷൻ ഒരിക്കലും നിസ്സാരമായി കാണരുത്. ഇന്നത്തെ കാലത്ത് ഇത് അനിവാര്യമാണ്. സൂപ്പര്‍ താരങ്ങള്‍ പോലും പ്രമോഷന് പങ്കെടുക്കാൻ സമയം കണ്ടെത്താറുണ്ട്. നിങ്ങളുടെ നിലനില്‍പ്പ് പ്രേക്ഷകരുടെ വിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് കാഴ്ചക്കാരെ നിസ്സാരമായി കാണരുത്. എല്ലാത്തിനുമുപരി, ഉള്ളടക്കം എല്ലായ്പ്പോഴും വിജയിക്കുന്നു, പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് സിനിമയുടെ മാന്ത്രികത.
PS: നടന് അനുകൂലമായി പ്രൊഡ്യൂസര്‍ അസോസിയേഷനില്‍ പോരാടിയ നിര്‍മാതാവിന്‍റെ സുഹൃത്തുക്കള്‍ക്ക് പ്രത്യേക നന്ദി.