video
play-sharp-fill

Sunday, July 27, 2025

ക്യാമറയ്ക്ക് മുന്നിലേക്ക് ചിദംബരം; ഒപ്പം ചാക്കോച്ചന്‍, ദിലീഷ് പോത്തന്‍, സജിന്‍ ഗോപു; ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ വരുന്നു

Spread the love

കോട്ടയം: രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മുന്‍പും സംവിധാനം ചെയ്ത ചിത്രങ്ങള്‍ക്ക് കൗതുകകരമായ ടൈറ്റിലുകള്‍ നല്‍കിയിട്ടുള്ള രതീഷിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ഒരു ദുരൂഹ സാഹചര്യത്തില്‍ എന്നാണ്. കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഈ നാല് പേരും ഉണ്ട്. മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്‍റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം.

സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവന്‍, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ് എന്നിവർക്കൊപ്പം സംവിധായകൻ രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങള്‍ പോലെ തന്നെ പുതിയ ചിത്രത്തിന്‍റെ രചനയും രതീഷിന്‍റേത് തന്നെയാണ്. മാജിക് ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കോ പ്രൊഡ്യൂസര്‍. ഛായാഗ്രഹണം അര്‍ജുന്‍ സേതു, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ഡോണ്‍ വിന്‍സെന്‍റ്, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, കലാസംവിധാനം ഇന്ദുലാല്‍ കവീട്, സിങ്ക് ആന്‍ഡ് സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്സിംഗ് വിപിന്‍ നായര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, ഡാന്‍സ് കൊറിയോഗ്രഫി ഡാന്‍സിംഗ് നിന്‍ജ, ആക്ഷന്‍ കൊറിയോഗ്രഫി വിക്കി നന്ദഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത്ത് വേലായുധന്‍, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു, പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ആഷിഫ് അലി, സൗത്ത് ഫ്രെയിംസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍ യെല്ലോടൂത്ത്സ്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ പ്രൊമോഷൻസ് മാർട്ടിൻ ജോർജ്, അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്. വയനാട്, തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്.

കുഞ്ചാക്കോ ബോബന് കരിയറില്‍ ഓര്‍ത്തിരിക്കാവുന്ന ഒരു ചിത്രം നല്‍കിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍. 2022 ല്‍ പുറത്തിറങ്ങിയ ന്നാ താന്‍ കേസ് കൊട് ആയിരുന്നു ആ ചിത്രം. ചാക്കോച്ചന്‍റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ചിത്രം വലിയ വിജയവും നേടിയിരുന്നു.