സ്വന്തം ലേഖിക
കൊച്ചി: ചോക്ലേറ്റ് പയ്യന്‍ വേഷങ്ങള്‍ മാത്രമല്ല എല്ലാവിധത്തിലുമുളള കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെളിയിക്കുകയാണ് കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി കുഞ്ചാക്കോ ബോബന്‍.
വേട്ട,അഞ്ചാം പാതിര, പട, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലെയൊക്കെ ചാക്കോച്ചന്റെ അഭിനയം ഏറെ ശ്രദ്ധയും അഭിനന്ദനവും നേടി. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ”ദേവദൂതര്‍ പാടി..” എന്ന ഗാനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടുലമായ ചുവടുകളുമായി ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇതില്‍ ചാക്കോച്ചന്‍. വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തിരിക്കുന്നത്. ഇതേ ഗാനത്തിന് കോളേജ് കുട്ടികള്‍ക്കൊപ്പം ചുവടുവെയ്ക്കുന്ന ചാക്കോച്ചന്റെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വീഡിയോ ഇവിടെ കാണാം
വേദിയില്‍ പൊളിച്ചടക്കുന്ന ചാക്കോച്ചനെ കയ്യടികളോടെ സ്വീകരിക്കുകയാണ് കുട്ടികള്‍.
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബ്രണ്ണന്‍ കോളേജില്‍ എത്തിയതായിരുന്നു ചാക്കോച്ചനും അണിയറപ്രവര്‍ത്തകരും. 37 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം പുനര്‍സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തില്‍. ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.