video
play-sharp-fill

നടൻ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശിയ സംഭവം : പ്രതിക്ക് ഒരു വർഷം തടവ്

നടൻ കുഞ്ചാക്കോ ബോബന് നേരെ കഠാര വീശിയ സംഭവം : പ്രതിക്ക് ഒരു വർഷം തടവ്

Spread the love

സ്വന്തംലേഖിക

കൊച്ചി: നടൻ കുഞ്ചാക്കോ ബോബനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് കോടതി ഒരുവർഷം തടവുശിക്ഷ വിധിച്ചു. തോപ്പുംപടി മൂലങ്കുഴി സ്വദേശി ജോസഫിനെയാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപംവച്ച് പ്രതി കുഞ്ചാക്കോ ബോബനുനേരെ കഠാരവീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസിൽ കുഞ്ചാക്കോബോബനടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് ശിക്ഷ വിധിച്ചത്.വധഭീഷണിക്ക് ഒരു വർഷവും ആയുധ നിരോധന നിയമപ്രകാരം ഒരു വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി.