മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ കടന്നു :കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതര പരിക്ക്: രണ്ടാമത്തെ കുഞ്ഞിനെ യുവതി വിറ്റുവെന്നും പറയുന്നു: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ച കുട്ടിയിപ്പോൾ അനാഥ

Spread the love

കോഴിക്കോട്: കോഴിക്കോട് മൂന്നര വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ കടന്നുകളഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടാനെത്തിയ കുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്.

കുഞ്ഞിന്റെ ശരീരത്തില്‍ ഗുരുതര പരിക്കുകളോടെയായിരുന്നു ആശുപത്രിയില്‍ എത്തിച്ചിരുന്നത്.

അതേസമയം കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിന്റെ പിതാവിന്റെ സഹോദരൻ വ്യക്തമാക്കി. കുട്ടിയുടെ അച്ഛൻ മാനന്തവാടി സ്വദേശി നേരത്തെ മരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്ധ്ര സ്വദേശിയായ യുവതിയെ മാനന്തവാടി സ്വദേശി വിവാഹം കഴിക്കുകയായിരുന്നു.
അമ്മയും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. അതേസമയം രണ്ടാമത്തെ

കുഞ്ഞിനെ യുവതി വിറ്റുവെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.