
കുണ്ടറയിൽ സഹോദരങ്ങളായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ് ; പ്രതിയായ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ് വിധിച്ച് കോടതി
കൊട്ടാരക്കര : കുണ്ടറ പീഡനക്കേസില്‍ പ്രതിയായ മുത്തച്ഛന് മൂന്ന് ജീവപര്യന്തം തടവ്. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് അഞ്ജു മീര ബിര്‍ലയാണ് ശിക്ഷ വിധിച്ചത്.
പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. സഹോദരങ്ങളായ പെണ്‍കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. ഇതില്‍ പതിനൊന്നുവയസുമാത്രമുള്ള പെണ്‍കുട്ടി പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തിരുന്നു. പീഡനത്തിന്റെ ഉത്തരവാദിത്തം കുട്ടിയുടെ പിതാവിന് മേല്‍ കെട്ടിവയ്ക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. കേസില്‍ പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധി. പ്രതിയുടെ ഭാര്യയും പെണ്‍കുട്ടിയുടെ മുത്തശ്ശിയുമായ സ്ത്രീ നടത്തിയ വെളിപ്പെടുത്തലാണ് ഇയാളുടെ പങ്ക് പുറത്ത് കൊണ്ട് വന്നത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ പിതാവ് ഡിജിപിക്ക് അടക്കം നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവത്തില്‍ വീണ്ടും അന്വേഷണം നടന്നത്. എന്തെങ്കിലും വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നായിരുന്നു പ്രതി വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നത്.കൊല്ലം എസ്പിയുടേയും കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാറിന്റെയും ജാഗ്രതയോടെയുള്ള അന്വേഷണമാണ് ഇയാളെ നിയമത്തിന് മുന്നിലെത്തിച്ചത്. പ്രതി പേരക്കുട്ടിയെ പീഡിപ്പിച്ചത് മുത്തശ്ശിയുടെ അറിവോടെയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
