നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നില്‍ കാർ ഇടിച്ചു കയറി ; 6 പേർക്ക് പരിക്ക്

Spread the love

കുണ്ടറ : പെരുമ്പുഴ മൃഗാശുപത്രിക്ക് സമീപം നിറുത്തിയിട്ടിരുന്ന സ്വകാര്യ ബസിനു പിന്നില്‍ കാർ ഇടിച്ചു കയറി 6 പേർക്ക് പരിക്ക്.

10 വയസുകാരൻ ഉള്‍പ്പെടെ 2 പേരുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7.40നാണ് അപകടം. തിരുവനന്തപുരം മെഡി. ആശുപത്രിയില്‍ നിന്ന് കുണ്ടറയിലേക്ക് മൃതദേഹവുമായി വന്ന ആംബുലൻസിന് പിന്നാലെ വന്ന സ്വിഫ്റ്റ് കാർ കൊട്ടിയം ഭാഗത്ത് നിന്ന് കുണ്ടറയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരെ ഇറക്കാൻ നിറുത്തിയപ്പോള്‍ ഇടിച്ച്‌ കയറുകയായിരുന്നു, കാറ് അപകടത്തില്‍പ്പെട്ടത് അറിയാതെ ആംബുലൻസ് കൈതക്കോട് ഉള്ള മരണവീട്ടിലേക്ക് പോയി.

നേരമേറെ ആയിട്ടും പിന്നാലെ വന്നവരെ കാണാത്തതിനാല്‍ തിരക്കി എത്തിയപ്പോഴാണ് അപകടം അറിയുന്നത്. കാർ യാത്രികരായ ആദർശ് (10), സിമി (45), പ്രദീപ് (39), എമിലി (65), സോണി (21), ജോമി (30) എന്നിവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദർശ്, സിമി എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കുണ്ടറ പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group