play-sharp-fill
നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മയ്ക്ക് പിറന്നാൾ ആഘോഷമുള്ളൂ ; ഞാൻ നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നത് : അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മയ്ക്ക് പിറന്നാൾ ആഘോഷമുള്ളൂ ; ഞാൻ നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നത് : അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ

സ്വന്തം ലേഖകൻ

കൊച്ചി : അമ്മയ്ക്ക് ഇപ്പോളും മധുരപതിനാറാണ്. നാല് വർഷത്തിലൊരിക്കൽ മാത്രമേ അമ്മ പിറന്നാൾ ആഘോഷിക്കുകയുള്‌ളൂ. അമ്മയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ചാക്കോച്ചൻ ആശംസകൾ പങ്കുവച്ചിരിക്കുന്നത്. താൻ കുറച്ചെങ്കിലും നല്ലൊരു വ്യക്തിയാണെങ്കിൽ അതിന് ഈ സ്ത്രീയോടാണ് താൻ കടപ്പെട്ടിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം അമ്മയുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 29 ആണ് ചാക്കോച്ചന്റെ അമ്മ മോളിയുടെ പിറന്നാൾ ദിനം.ഞാൻ എന്റെ ജീവിതത്തിൽ കണ്ട ശക്തരായ സ്ത്രീകളിൽ ഒരാളാണെന്നും ജീവിതത്തിലെ കാഠിന്യമേറിയ പരീക്ഷണങ്ങളെ ധീരമായി നേരിട്ടുകൊണ്ട് ഉറച്ചു നിന്നവളാണ് അമ്മയെന്നും താരം കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ മൂല്യങ്ങളും ഗുണങ്ങളും ഉയർത്തിപ്പിടിച്ചു. ചിരിക്കുന്ന മുഖത്തിന് പിന്നിൽ ഏതെല്ലാം അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് അധികമാർക്കും അറിയില്ല. കുടുംബത്തിലെ നെടുംതൂണും ഞങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണിയുമാണെന്നാണ് ചാക്കോച്ചൻ അമ്മയെ പറ്റി പറഞ്ഞത്.

‘പിറന്നാൾ ആശംസകൾ അമ്മ. നാല് വർഷത്തിലൊരിക്കൽ മാത്രം വരുന്ന ദിവസമായതുകൊണ്ട് തന്നെ അമ്മയ്ക്ക് ഇപ്പോൾ മധുരപതിനാറാണ്. ഒരുപാട് സ്‌നേഹം, ഉമ്മകൾ. ലോകത്തിലെ ഏല്ലാ സന്തോഷങ്ങളും അനുഗ്രഹങ്ങൾക്കും അർഹയാണ് അമ്മ…’ ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രണ്ട് ചിത്രങ്ങളാണ് അമ്മയുടെ പിറന്നാൽ ദിനത്തിൽ ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഒന്നാമത്തേ ഫോട്ടോ ചെറുപ്പത്തിൽ അമ്മയ്‌ക്കൊപ്പം ചാക്കോച്ചനും സഹോദരിയും നിൽക്കുന്നതും മറ്റേത് സഹോദരിയുടെ മക്കൾക്കൊപ്പം ചാക്കോച്ചന്റെ മകൻ ഇസക്കുട്ടനെ അമ്മ മടിയിൽ ഇരുത്തിയിരിക്കുന്നതുമാണ്. ചാക്കോച്ചന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ്‌സിലൂടെ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.