
“അഭിനയിച്ച ആദ്യ സിനിമ മുതല്‍ എനിക്ക് അറിയാവുന്ന ബബ്ലി ഗേളിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അവള്‍ ധീരമായി നേരിട്ട് മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം” ; അപ്രതീക്ഷിതമായ കണ്ടുമുട്ടൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ചിത്രം പങ്കുവച്ച് ചാക്കോച്ചനും ഭാവനയും
അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കിട്ട് നടൻ കുഞ്ചാക്കോ ബോബനും നടി ഭാവനയും ! അവിചാരിതമായ ഈ കണ്ടുമുട്ടൽ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വിമാനത്താവളത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
“അഭിനയിച്ച ആദ്യ സിനിമ മുതല്‍ എനിക്ക് അറിയാവുന്ന ബബ്ലി ഗേളിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളേയും അവള്‍ ധീരമായി നേരിട്ട് മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം” – എന്ന അടികുറിപ്പോടെയാണ് ചാക്കോച്ചൻ ചിത്രം പങ്കുവച്ചത്.
എന്നാൽ ഭാവന “ഓള്‍ ടൈം ഫേവറൈറ്റ്” എന്ന ഹാഷ്ടാഗോടെയാണ് തന്റെ അക്കൗണ്ടിൽ ചിത്രം പങ്കിട്ടത്. ഗീതുമോഹന്‍ദാസ് അടക്കമുള്ള താര നിര കമന്റുകളുമായി ഇരുവരുടെയും ചിത്രങ്ങൾക്ക് താഴെ എത്തി. ഇരുവരുടേയും ചിത്രം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0