video
play-sharp-fill
കുമരകത്ത് പതിനഞ്ചുകാരിയെ ആക്രമിച്ച പ്രതി പിടിയിൽ: പ്രതി പെൺകുട്ടിയെ ആക്രമിച്ചത് പ്രണയം നിരസിച്ചതിന്റെ പേരിൽ; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി

കുമരകത്ത് പതിനഞ്ചുകാരിയെ ആക്രമിച്ച പ്രതി പിടിയിൽ: പ്രതി പെൺകുട്ടിയെ ആക്രമിച്ചത് പ്രണയം നിരസിച്ചതിന്റെ പേരിൽ; പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി

തേർഡ് ഐ ബ്യൂറോ

കുമരകം: കുമരകത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പതിനഞ്ചുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ. പതിനഞ്ചുകാരിയെ ആക്രമിച്ച ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവിനെയാണ് കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുമരകം അത്തിക്കളം ദിപിൻ ലാലിനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇല്ലിക്കൽ ഭാഗത്ത് നിന്നും കുമരകം എസ്.ഐ. വി.സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയേ സാഹസികമായി പിടിച്ചത്. പോക്‌സോ കേസ് ചാർജു ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർത്ഥന പെൺകുട്ടി നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയം ഏറെ ചർച്ച ചെയ്യപ്പെടുകയും പ്രതിയെ പിടികൂടാത്തതിൽ പ്രതിക്ഷേധിച്ച് ബന്ധുക്കളും നാട്ടുകാരും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

തിങ്കളാഴ്ച അഞ്ചിന് സന്ധ്യക്ക് 6-30 നായിരുന്നു ജെട്ടി പാലത്തിന്റെ വടക്കുവശത്തുവെച്ച് കൂട്ടുകാരോടൊപ്പം വന്ന വിദ്യാർത്ഥിനിയുടെ കൈക്ക് കടന്നുപിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തത് .മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർത്ഥന നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം.