
ഡോക്‌ടേഴ്‌സ് ദിനത്തിൽ കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാരെ ആദരിച്ചു
സ്വന്തം ലേഖകൻ
കുമരകം :എസ്.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ടീൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര
ഡോക്‌ടേഴ്‌സ് ദിനമായ ജൂലൈ ഒന്നിന് കുമരകം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡോക്ടർമാർക്കു ആദരവ് നൽകി.
ഡോക്ടർമാരായ ഷെറിൻ, ഗായത്രി, സിജയ, സ്വപ്ന, ലിൻ്റോ എന്നിവരെയാണ് ആദരിച്ചത്. ഹെൽത്ത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്പർവൈസർ സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു, അദ്ധ്യാപകരായ സുജ പി
ഗോപാൽ, ഷേർലി എസ്.ആർ, എം.വി സബാൻ, ജിഷ ആശുപത്രി ജീവനക്കാരായ റോസലിൻ, ശിവകാമി, സരിത, ഷിബു എന്നിവരും പങ്കെടുത്തു.
Third Eye News Live
0