play-sharp-fill
കുമരകം ചിറ്റുക്കളം പാലം പുതുക്കി വാഹനം കയറുന്ന പുതിയ പാലം നിർമിക്കണമെന്ന് ആവശ്യം.

കുമരകം ചിറ്റുക്കളം പാലം പുതുക്കി വാഹനം കയറുന്ന പുതിയ പാലം നിർമിക്കണമെന്ന് ആവശ്യം.

 

കുമരകം: നാട്ടുകാർ പാലം സ്വപ്നം കാണാൻ തുടങ്ങിയിട്ട് 20 വർഷത്തിലധികമായി. ഇതുവരെ അധികൃതർ കനിഞ്ഞിട്ടില്ല.കുമരകം പഞ്ചായത്തിലെ എട്ടാം വാർഡും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന ചിറ്റുക്കളം തടിപ്പാലത്തിന് പകരം വാഹനം കയറുന്ന പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇരുപത് വർഷത്തോളമായി പ്രദേശവാസികൾ പുതിയ പാലം നിർമ്മിക്കും എന്ന കാത്തിരുപ്പിലാണ്. കുമരകം പഞ്ചായത്തിലെ എട്ടാം വാർഡും പത്താം വാർഡും തമ്മിൽ തടി ഉപയോഗിച്ച് ഇരുകരകളെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്‌ നിലവിലെ ചിറ്റുക്കളം പാലം.

മൂന്ന് മീറ്ററോളം നീളം വരുന്ന ഈ പാലം വാഹന ഗതാഗത സൗകര്യമുള്ള രീതിയിൽ പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി തവണ പ്രദേശവാസികൾ ചേർന്ന് പലതവണ അപേക്ഷകളും നിവേദനങ്ങളും ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും ഫലമുണ്ടായില്ല എന്നാണ് പ്രദേശവാസിൾ പറയുന്നത്.

പ്രാദേശിക ഭരണകൂടം ഇടപെട്ട് പാലത്തിന്റെ കാര്യത്തിൽ വേണ്ട നടപടികൾ കൈക്കൊണ്ട് എം.പി ഫണ്ട് ഉപയോഗിച്ച് പാലം പണിത് സഞ്ചാരയോഗ്യമാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.