കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ

കുമരകം പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ

സ്വന്തം ലേഖകൻ

കുമരകം: പൊലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി രക്ഷപെട്ട പ്രതിയെ ദിവസങ്ങൾക്ക് ശേഷം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പിടികൂടി. തിരുവാർപ്പ് മീൻചിറ തിരുത്തിച്ചിറ ടി.കെ രജീഷി(26)നെയാണ് ഡിവൈഎസ്പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് കുമരകം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനയ്ക്കായി എത്തിയ രജീഷിനെ പൊലീസ് പിടികൂടിയത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത് ജീപ്പിലേയ്ക്ക് കയറ്റുന്നതിനിടെ പ്രതി വിലങ്ങുമായി രക്ഷപെടുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം നിരവധി തവണ അന്വേഷണം നടത്തിയെങ്കിലും പ്രതിയെപ്പറ്റി സൂചന ലഭിച്ചിരുന്നില്ല. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്ക്ർ ആന്റി ഗുണ്ടാ സ്‌ക്വാഡിനെ അന്വേഷണത്തിനായി നിയോഗിച്ചത്. തുടർന്ന് പൊലീസ നടത്തിയ അന്വേഷണത്തിൽ പ്രതി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ രക്ഷപെട്ടതായി കണ്ടെത്തി.
പൊലീസ് ജീപ്പിൽ നിന്നും രക്ഷപെട്ട പ്രതി, വിലങ്ങുമായി ആറ് നീന്തിക്കടന്നു. തുടർന്ന് ഇവിടെ നിന്നും പ്രദേശത്തെ സുഹൃത്തിന്റെ വീട്ടിലെത്തി. തുടർന്ന് സുഹൃത്തിന്റെ പിതാവിന്റെ സഹായത്തോടെ വീടിനു മുന്നിലെ പാടശേഖരത്തിൽ ഒളിവിൽ കഴിഞ്ഞു. ഇവിടെ നിന്നും ഭക്ഷണവും വെള്ളവും അടക്കമുള്ള സഹായങ്ങൾ ബന്ധുക്കൾ എത്തിച്ചു നൽകി. പിറ്റേന്ന് പുലർച്ചെ ഈ സുഹൃത്തും അച്ഛനും ചേർന്ന് വിവരം പ്രതിയായ രജീഷിന്റെ അമ്മയെയും, സഹോദരനെയും വിവരം അറിയിച്ചു. തുടർന്ന് സഹോദരൻ സ്ഥലത്ത് എത്തി പ്രതിയെയുമായി തിരുവഞ്ചൂർ മോസ്‌കോ ഭാഗത്തുള്ള വീട്ടിൽ എത്തി. ഇവിടെ വച്ച് സുഹൃത്തിന്റെ സഹായത്തോടെ കൈവിലങ്ങ് അറത്തു മാറ്റി. തുടർന്ന് രണ്ടു ദിവസത്തോളം ഈ പ്രദേശത്ത് പ്രതി ഒളിവിൽ കഴിഞ്ഞു. ഇവിടെ നിന്നും പ്രതിയുടെ അമ്മയും സഹോദരനും ചേർന്ന് ചങ്ങളത്തുള്ള കാർ എടുത്ത ശേഷം ഇവിടെ നിന്നും തോട്ടപ്പള്ളി ഭാഗത്തെ ബന്ധുവിട്ടിൽ എത്തി ഇവിടെ ഒളിവിൽ കഴിഞ്ഞു. ഇവിടെ നിന്നും പ്രതിയുടെ അമ്മാവന്റെ സഹായത്തോടെ അടിമാലി ഭാഗത്തെ തിരുമ് ചികിത്സാ കേന്ദ്രത്തിലേയ്ക്ക് ഒളിവിൽ പോയി. ഈ തിരുമ് ചികിത്സാ കേന്ദ്രത്തിൽ ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞു. തുടർന്ന് പ്രതി ഈ പ്രദേശത്ത് ഒളിവിൽ കഴിയുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇവിടെ എത്തിയ ആ്ന്റി ഗുണ്ടാ സ്‌ക്വാഡ് സംഘം പരിശോധന നടത്തിയെങ്കിലും ര്ണ്ട് കുന്നുകൾക്കിടയിൽ, കാട് പിടിച്ചു കിടക്കുന്ന ഒറ്റപ്പെട്ട പ്രദേശത്ത് എത്തി പ്രതികളെ കണ്ടെത്താൻ പൊലീസ് സംഘം നന്നേ പ്രയാസപ്പെട്ടു. തുടർന്ന് സാഹസികമായി കുമരകം എസ്എച്ച്ഒ ടി.എസ് ശിവകുമാർ, കുമരകം എസ്.ഐ ടി.വി ഷിബു, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, എ.എസ്.ഐമാരായ വി.എസ് ഷിബുക്കുട്ടൻ, എസ്.അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എൻ മനോജ്, ബിജു പി.നായർ, സജമോൻ ഫിലിപ്പ്, കുമരകം സ്റ്റേഷനിലെ പി.ആ്ർഒ എ.എസ്.ഐ കെ.കെ ഉല്ലാസ്, സിപിഒമാരായ പ്രദീപ് സി.ടി, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഈ റിസോർട്ടിൽ എത്തി. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണത്തെ വഴി തെറ്റിക്കുന്നതിനായി പ്രതിയെ പൊലീസ് തട്ടിക്കൊണ്ടു പോയതായും ഒളിവിൽ പാർപ്പിച്ചിരിക്കുന്നതായും ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇത് അന്വേഷണത്തെ വഴി തെറ്റിക്കുന്നതിനായാണെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതിയെ രക്ഷപെടാനും, ഒളിവിൽ കഴിയാനും സഹായിച്ച പ്രതികളെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്‌തേക്കും.