കുന്നത്തുകളത്തിൽ ഫിനാൻസിൽ പണം നിക്ഷേപിച്ച നാലായിരത്തോളം പേർ 8 വർഷമായി കാത്തിരിക്കുന്നു : 17 – ന് കോടതിയുടെ അന്തിമ വിധി കേൾക്കാൻ:മക്കളുടെ വിവാഹ ആവശ്യങ്ങൾക്കും വിദ്യാഭ്യാസ ചെലവുകൾക്കും പണം നിക്ഷേപിച്ചവരും പെൻഷനായപ്പോൾ കിട്ടിയ തുക നിക്ഷേപിച്ചവരുമായ ഹതഭാഗ്യർ ഇക്കൂട്ടത്തിലുണ്ട്.

Spread the love

കോട്ടയം: നാലായിരത്തോളം പേർ 8 വർഷമായി കാത്തിരിക്കുകയാണ്. കൈയ്യിൽ ഉണ്ടായിരുന്ന അത്രയും പണവും സ്വരുക്കൂട്ടിയതുമെല്ലാം കോട്ടയത്തെ കുന്നത്തുകളത്തിൽ സ്ഥാപനങ്ങളിൽ നിക്ഷേപിച്ച് ഒടുവിൽ വഴിയാധാരമായവർ. എന്നെങ്കിലും തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.
കുന്നത്തുകളത്തിൽ ഫിനാന്സിയേഴ്സില് നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവരുടെ കാത്തിരിപ്പിനു 17ന് അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.

video
play-sharp-fill

കോട്ടയം കേന്ദ്രീകരിച്ചു പ്രവര്ത്തിച്ചിരുന്ന കുന്നത്തുകളത്തില് സ്ഥാപനങ്ങളാണു സാമ്പത്തിക പ്രതിസന്ധിയെതുടര്ന്ന് അടച്ചുപൂട്ടിയത്. കുന്നത്തുകളത്തില് ഫിനാന്സിയേഴ്സ്, കുന്നത്തുകളത്തില് ജ്വല്ലേഴ്സ്, ബാങ്കേഴ്സ്, ഇൻവെസ്റ്റ്മെന്റ്സ് തുടങ്ങിയ സ്ഥാപനങ്ങളാണു പ്രവര്ത്തിച്ചിരുന്നത്.

സ്ഥാപനങ്ങള് അടച്ചൂപൂട്ടിയതോടെ 2018 ജൂണില് കുന്നത്തുകളത്തില് സ്ഥാപനങ്ങളുടെ ഉടമയും ഭാര്യയും കോട്ടയം അഡീഷണല് സബ്കോടതിയില് പാപ്പര് ഹര്ജി നല്കുകയായിരുന്നു. 136 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും തങ്ങളുടെ ആസ്തികള് വിറ്റ് നിക്ഷേപകരുടെ പണം നല്കണമെന്നുമായിരുന്നു ആവശ്യം. തുടര്ന്ന് എട്ടു വര്ഷമായി നിക്ഷേപകര് നീതിക്കായി കാത്തിരിക്കുകയാണ്. മക്കളുടെ വിവാഹ ആവശ്യങ്ങള്ക്കും വിദ്യാഭ്യാസ ചെലവുകള്ക്കും പണം നിക്ഷേപിച്ചവരും പെന്ഷനായപ്പോള് കിട്ടിയ തുക നിക്ഷേപിച്ചവരുമൊക്കയാണ് ദുരിതത്തിലായത്. സാധാരണക്കാര്ക്കു പുറമേ കോട്ടയത്തെ ഒട്ടേറെ ഉന്നതരും ഇവിടെ പണം നിക്ഷേപിച്ചിരുന്നതായി പറയപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമപോരാട്ടമായതോടെ നിക്ഷേപകരായ നാലായിരത്തോളം പേര് കുന്നത്തുകളത്തില് ഡിപ്പോസിറ്റേഴ്സ് അസോസിയേഷന് എന്ന പേരില് കൂട്ടായ്മ രൂപീകരിച്ചു കേസില് കക്ഷിചേരുകയായിരുന്നു. കേസ് കോടതിയില് നടക്കുന്നതിനിടയില് സ്ഥാപന ഉടമ കാരാപ്പുഴ സ്വദേശി കെ.വി. വിശ്വനാഥന് ആത്മഹത്യ ചെയ്തു.

ലക്ഷക്കണക്കിനു രൂപയാണ് പലര്ക്കും കിട്ടാനുള്ളത്.
ഇതുവരെ ഏഴ് ജഡ്ജിമാര് മാറിവന്ന് ഒട്ടേറെ ഇടക്കാല ഹര്ജികളില് തീര്പ്പു കല്പിച്ചിട്ടുണ്ട്. എന്നാല് അന്തിമ വിധിക്കുശേഷമേ ആസ്തികള് വിറ്റു പണം നിക്ഷേപിച്ചവര്ക്കു നല്കുന്ന നടപടികളിലേക്കു കടക്കുകയുള്ളൂ. കേസ് കോടതിയില് നടക്കുന്നതിനിടയില് പൂട്ടിപ്പോയ സ്ഥാപനം ഒരു ബാങ്കില് പണയം വച്ചിരുന്ന എട്ടുകിലോ സ്വര്ണം കോടതിയുടെ അനുമതിയില്ലാതെ ബാങ്ക് ലേലം ചെയ്തു വില്പന നടത്തി.

പാപ്പര് ഹര്ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് ബാങ്ക് സ്വര്ണം ലേലം ചെയ്തത്. ഈ കേസും കോടതിയിലുടെ പരിഗണയിലാണ്. 17നു കോട്ടയം അഡീഷണല് സബ്കോടതിയില് പാപ്പര് ഹര്ജി പരിഗണിച്ച്‌ അന്തിമ വിധിയുണ്ടാകുമെന്ന പ്രതീക്ഷയില് കാത്തിരിക്കുകയാണ് പണം നഷ്ടപ്പെട്ട നിക്ഷേപകര്.

കോടതി വിധി എന്തു തന്നെയായാലും നിക്ഷേപിച്ച പണം തിരികെ കിട്ടണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. പണം യഥാസമയം കിട്ടാതെ കല്യാണം മുടങ്ങിയവരും സ്ഥലം വാങ്ങാൻ കഴിയാതെ കഷ്ടപ്പെടുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ പ്രതീക്ഷകൾ സഫലമാകുമോ എന്നാണ് കണ്ടറിയേണ്ടത്.