ആരോഗ്യ മേഖലയാകെ കുളം തോണ്ടി; വികസിച്ചത് വീണാ ജോർജിന്റെ പോക്കറ്റ് മാത്രം; ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കുമ്മനം രാജശേഖരൻ

Spread the love

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആറന്മുള എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ.

video
play-sharp-fill

ആരോഗ്യ മേഖലയാകെ കുളം തോണ്ടി.ഇതുവരെ വീണാ ജോർജിന്റെ പോക്കറ്റ് മാത്രമാണ് വികസിച്ചത്. ആറന്മുള മണ്ഡലത്തില്‍ പൂർത്തിയായ ഒരു പദ്ധതി പോലും എടുത്ത് പറയാനില്ല. ഉദ്ഘാടനങ്ങള്‍ മാത്രം ചെയ്യാറുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍, തീപിടുത്തമുണ്ടായി രോഗികള്‍ മരിച്ച സംഭവത്തെ കുറിച്ചും കുമ്മനം രാജശേഖരൻ പരാമർശിച്ചു. വെന്റിലേറ്റർ, ഐസിയു എല്ലാം കൂടുതല്‍ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലമാണ്. അത്തരത്തിലുള്ള ക്രമീകരണങ്ങളാണ് അവിടെ ഉണ്ടായിരിക്കേണ്ടത്. മരിച്ച രോഗികളുടെ വീട്ടില്‍ പോയി മാപ്പ് പറഞ്ഞശേഷം വേണമായിരുന്നു വീണാ ജോർജ് പ്രചരണത്തിന് ഇറങ്ങേണ്ടിയിരുന്നത്. അതിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കേണ്ടത് മന്ത്രി തന്നെയാണെന്നും കുമ്മനം രാജശേഖരൻ തുറന്നടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group