അഞ്ച് മദ്രസ്സകളിലെ കുരുന്നുകളും പള്ളി പരിപാലന സമിതി അംഗങ്ങളും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾ ; കുരുന്നു മനസുകളിൽ ആഹ്ലാദം നിറച്ച് കുമ്മനത്ത് സംയുക്ത നബിദിന റാലി

Spread the love

കുമ്മനം: മധുരപലഹാരങ്ങളും, ശീതളപാനീയങ്ങളും വഴി നീളെ കുട്ടികൾക്ക് ആഹ്ലാദം നിറച്ച് കുമ്മനത്ത് സംയുക്ത നബിദിന റാലി നടന്നു.

കുമ്മനത്തെ അഞ്ച് മദ്രസ്സകളിലെ കുരുന്നുകൾ സംഗമിച്ച റാലിയിൽ പള്ളി പരിപാലന സമിതി അംഗങ്ങളും, നാട്ടുകാരു മടക്കം നൂറുകണക്കിനാളുകൾ പങ്കാളിയായി.

കുമ്മനം അംബൂരം കവലയിൽ നിന്നും ആരംഭിച്ച് കുളപ്പുരക്കടവിൽ സമാപിച്ച നബിദിന റാലിയിൽ പ്രവാചക വചനങ്ങളും, ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലെക്കാർഡുകളായി നിറഞ്ഞുനിന്നു. ഫലസ്തീനിൽ പിടഞ്ഞു വീഴുന്ന കുഞ്ഞുങ്ങൾക്കുള്ള ഐക്യദാർഡ്യ വേദി കൂടി സൃഷ്ടിച്ചാണ് സമാപന സമ്മേളനം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാപന സമ്മേളനം കുമ്മനം ജുമാ മസ്ജിദ് ഇമാം ഷാഹി മൗലവി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ റഹ്മത്ത് മസ്ജിദ് ഇമാം ഹുസൈൻ മൗലവി അധ്യക്ഷം വഹിച്ചു. അബ്ദുൽ ഗഫാർ മൗലവി (ശരി അത്ത് ജുമാ മസ്ജിദ് ) ഫലസ്തീൻ ഐക്യദാർഡ്യ സന്ദേശം കൈമാറി. അൽഹാഫിസ് അയ്യൂബ് മൗലവി (തബ്ലീഗ് ജുമാമസ്ജിദ് ), ഇസ്മായിൽ മൗലവി (നൂർ മസ്ജിദ് ) ആശംസകൾ അർപ്പിച്ചു. യോഗത്തിന് അബ്ദുൽ ജലീൽ ലബ്ബ പുത്തൻ പറമ്പിൽ സ്വാഗതവും, KKA സലാം നന്ദിയും പറഞ്ഞു