വിപണന ചന്തകൾ,ഫുഡ് കോർട്ടുകൾ, കുട്ടികളുടെ പാർക്ക്, മത്സരങ്ങൾ, കലാപരിപാടികൾ…..! പുഴയോരം ഫെസ്റ്റിനായി കുമ്മനം ഒരുങ്ങിക്കഴിഞ്ഞു ; ഡിസംബർ 27 മുതൽ 29 വരെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് മന്ത്രി വി എൻ വാസവൻ നാളെ ഉദ്ഘാടനം ചെയ്യും
കുമ്മനം : കോട്ടയത്തിൻ്റെ ഏറ്റവും സമീപത്തുള്ള പുഴയോര മേഖലയായ കുമ്മനത്തിന്റെ സൗന്ദര്യം ലോകത്തെ അറിയിച്ച കുമ്മനം പുഴയോരം ഫെസ്റ്റിൻ്റെ സീസൺ 2 കുമ്മനം നാട്ടൊരുമ്മയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 27,28,29 തീയതികളിൽ വിപുലമായ പരിപാടികളോട് കൂടി നടത്തപ്പെടുന്നു.
കഴിഞ്ഞ വർഷം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഫെസ്റ്റ് ആയിരുന്നു നടന്നത്, ഒന്നരകിലോമീറ്റർ പുഴയോര മേഖല ദീപാലാംകൃതമാക്കുന്ന വിവിധതരം വിപണനമേള വിവിധ ഫുഡ്കോർട്ടുകൾ, നാട്ടു ചന്ത, കുട്ടികളുടെ പാർക്ക്, കേക്ക് നിർമ്മാണം, പായസം, പാചക , മൈലാഞ്ചി ഇടൽ മൽസരം, എട്ടുകളി മത്സരം, കോമഡി മെഗാഷോ, ഗാനമേള, ആകാശവിസ്‌മയം തുടങ്ങിയവ ഫെസ്റ്റിനോട് അനുബന്ധിച്ച് നടത്തപ്പെടും.
ഫെസ്റ്റിനോട് അനുബന്ധിച്ച് കയാക്കിങ്, ബോട്ടിങ് നടത്താൻ അവസരമുണ്ടാകും. നദീ തീരകഴ്‌ചകൾ ബോട്ടിൽ ഇരുന്നു ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ജെ ആർ എസ് അക്കാദമിയുടെ സൗജന്യ കയാക്കിങ് പരിശീലനത്തിനു സൗകര്യ മൊരുക്കിയിട്ടുണ്ട്.
നാട്ടുചന്ത പഴയകാല നാട്ടുകച്ചവടം അനുസ്‌മരിപ്പിക്കുന്ന തരത്തിൽ നടത്തും, ചന്തയിൽ വിലക്കുറവിൽ സാധനങ്ങൾ നേരിട്ട് വാങ്ങാൻ കഴിയും ഫുഡ് കോർട്ടുകളിൽ വൈവിദ്ധ്യ ഭക്ഷണം ഒരുക്കും.
3 ദിവസം അത്യപൂർവ്വമായ വിരുന്നിനാണ് നാട് സാക്ഷ്യം വഹിക്കുക.
വെള്ളിയാഴ്‌ച 3 മണിക്ക് വിളംബര ഘോഷയാത്രയോടെ ഫെസ്റ്റിനു തുടക്കമാകും. സഹകരണ തുറമുഖ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവഹിക്കും. ഫ്രാൻസിസ് ജോർജ് എം പി മുഖ്യ പ്രഭാഷണം നടത്തും, കോട്ടയം ജില്ലാ കളക്റ്റർ ജോൺ വി സാമുവൽ മുഖ്യഥിതി ആയിരിക്കും.
യോഗത്തിൽ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ നാസർ ചാത്തൻ കോട്ടുമാലി അദ്ധ്യക്ഷത വഹിക്കും.ജനപ്രതിനിധികൾ, പൗരപ്രമുഖർ തുടങ്ങിയവർ ആശംസകൾ അറിയിക്കും.
വൈകിട്ട് 7 മണിക്ക് ജൂനിയർ കലാഭവൻ മണി രതീഷ് വയലയും ആലപ്പി ഗോപകുമാറും നയിക്കുന്ന കോമഡി മെഗാഷോ ‘നാടൻ പാട്ടും നർമ്മ സല്ലാപവും’ നടത്തപെടും 28 -ാം തീയതി ശനിയാഴ്‌ച ഉച്ചക്ക് 2.30 മുതൽ നാട്ടുചന്ത നടക്കും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നാട്ടുചന്തയുടെ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആദ്യ രാജൻ മുഖ്യതിഥിയായി പങ്കെടുക്കും. പ്രോഗ്രാം കൺവീനർ സുമ ഗോപാൽ അദ്ധ്യക്ഷത വഹിക്കും ഫെസ്റ്റ് ഭാരവാഹികൾ ആശംസകൾ അർപ്പിക്കും.
വൈകിട്ട് 7.30 മുതൽ നാടൻ പാട്ടും നാട്ടരങ്ങും എന്ന പേരിൽ നാട്ടിലെ കലാകാരൻ മാരുടെ പരിപാടികൾ അരങ്ങേറും.
ഡിസംബർ 29 -ന് എട്ടുകളി പായസം പാചകം, കേക്ക് നിർമ്മാണം. മൈലാഞ്ചിയിടൽ മത്സരങ്ങൾ നടത്തപെടും.
വൈകിട്ട് 7 ന് സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം പി മുഖഥിതിയായി പങ്കെടുക്കും. ഫെസ്റ്റ് കമ്മിറ്റി ജനറൽ കൺവീനർ ജാബിർഖാൻ വി എസ് അദ്ധ്യക്ഷത വഹിക്കും. കുമ്മനത്തെ വിവിധ സംഘടന ഭാരവാഹികൾ സംസാരിക്കും.
തുടർന്ന് ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധയേമായ താരങ്ങൾ അണിനിരക്കുന്ന കൊച്ചിൻ മ്യൂസിക് മീഡിയയുടെ സൂപ്പർ ഹിറ്റ് ഗാനമേള അരങ്ങേറും, തുടർന്ന് ആകാൾ വിസ്‌മയ കാഴ്‌ചകളോടെ ഈ വർഷത്തെ ഫെസ്റ്റിനുകൊടി ഇറങ്ങും.