video
play-sharp-fill
കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 മെയ് 26,27,28 തീയതികളിൽ ; ഫെസ്റ്റ് ഭാരവാഹികൾ  മന്ത്രി വി.എൻ വാസവനെ സന്ദർശിച്ചു

കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 മെയ് 26,27,28 തീയതികളിൽ ; ഫെസ്റ്റ് ഭാരവാഹികൾ മന്ത്രി വി.എൻ വാസവനെ സന്ദർശിച്ചു

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ :കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കുമ്മനം പുഴയോരം ഹെറിറ്റേജ് ഫെസ്റ്റ് 2023 മെയ് 26,27,28 തീയതികളിൽ നടക്കും. ഫെസ്റ്റുമായി ബന്ധപ്പെട്ട് പൂർണ്ണ സഹകരണം ഉണ്ടാകുമെന്ന്
മന്ത്രി വി.എൻ വാസവൻ ഉറപ്പ് നൽകി.

ഫെസ്റ്റിന്റെ ഇത് വരെയുള്ള പ്രവർത്തന പുരോഗതിയെ കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും, മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹകരണം ഉറപ്പ് നൽകുകയും,വേണ്ട നിർദ്ദേശങ്ങൾ മന്ത്രി നൽകുകയും ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് എസ് എ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഇസ്മായിൽ കുമ്മനം, ജോയിന്റ് സെക്രട്ടറി ജാബിർ ഖാൻ രക്ഷാധികാരി രാജഗോപാൽ മണ്ണൂർ എന്നിവർ അടങ്ങിയ സംഘമാണ് മന്ത്രി വി.എൻ വാസവനെ സന്ദർശിച്ചത്.