video
play-sharp-fill
കുമളിയില്‍ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു, ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തായിരുന്നു ക്രൂരത

കുമളിയില്‍ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു, ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തായിരുന്നു ക്രൂരത

സ്വന്തം ലേഖകൻ

ഇടുക്കി: കുമളിയില്‍ ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പളളം ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന 7 വയസ്സുകാരനോടായിരുന്നു അമ്മയുടെ ക്രൂരത. ജ്യൂവനൈല്‍ ജസ്റ്റിസ്‌ ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്.

ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തായിരുന്നു അമ്മയുടെ ക്രൂരത. സംഭവത്തില്‍ കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു.ആശുപത്രി വിട്ട ശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുന്‍പാകെ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത വീട്ടിലെ ടയര്‍ എടുത്തതിനാണ് പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടി പറയുന്നു. എന്നാല്‍ കൃസൃതി സഹിക്കാന്‍ വയ്യാതെയാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്. രണ്ട് കൈക്കും, കാലിനും പൊള്ളലേറ്റ് ചികിത്സയിലുള്ള ഏഴ് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ കുമളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags :