15 ദിവസത്തിനിടെ എത്തിയത് പതിനായിരകണക്കിന് ജനങ്ങൾ; മലപ്പുറം തിരുനാവായില്‍ നടന്ന കുംഭമേള എന്നറിയപ്പെടുന്ന മാഘമഹാ മഹോത്സവത്തിന് സമാപനമായി; അടുത്ത മഹാമാഘം 2028-ൽ

Spread the love

മലപ്പുറം: മലപ്പുറം തിരുനാവായില്‍ നടന്നുവന്ന മാഘമഹാ മഹോത്സവം സമാപിച്ചു. കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന മഹോത്സവത്തില്‍ 15 ദിവസത്തിനിടെ പങ്കെടുക്കാനാത്തിയത് പതിനായിരങ്ങളാണ്. തവനൂരില്‍ മഹോത്സവത്തിൻ്റെ പരിസമാപ്തി കുറിച്ച്‌ ലക്ഷദീപം സമർപ്പണവും നിളാ ആരതിയും നടന്നു.

video
play-sharp-fill

രാവിലെ മഹാദേവ ഘട്ടില്‍ നടന്ന ശ്രീചക്ര യാഗത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രതന്ത്രി ഡോ നിത്യാനന്ദ അഡിഗ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് താനൂർ മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലെ അമൃത കുടുംബത്തിലെ 1008 അമ്മമാർ പങ്കെടുത്ത ലളിതാ സഹസ്രനാമ പരായണവും നടന്നു. നിളാ ആരതിയ്ക്ക് ശേഷം തവനൂരിലെ നിളാ നദിക്കര ശുചീകരണ യജ്ഞവും അമല ഭാരതം പദ്ധതിയുടെ ഭാഗമായി നടന്നു.

മഹാമാഘ മഹോത്സവത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായ അമൃതസ്നാനത്തില്‍ നാഗസന്ന്യാസിവര്യന്മാർ ഉള്‍പ്പെടെയുള്ളവരും ആയിരക്കണക്കിന് ഭക്തജനങ്ങളും പങ്കുചേർന്നു. പതിനഞ്ച് ദിവസത്തെ മഹാമാഘ മഹോത്സവം കഴിഞ്ഞ മാസം 19 ന് ഗവർണർ ആണ് ഉത്ഘാടനം ചെയ്തത്. 2028-ല്‍ വിപുലമായ മഹാമാഘം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് ഈ വർഷം കേരള കുംഭമേള നടത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 ലക്ഷത്തിലധികം ഭക്തരാണ് 15 ദിവസം നീണ്ട ഉത്സവത്തിന് എത്തിയത്. പണ്ട് തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കല്‍ മഹാമാഘം എന്ന പേരില്‍ ഒരു വലിയ ഉത്സവം നടന്നിരുന്നു. പതിറ്റാണ്ടുകളായി നിലച്ചു പോയിരുന്ന ഉത്സവം ഒരു ആരംഭിക്കാൻ 2016 മുതലാണ് ഒരുക്കങ്ങള്‍ തുടങ്ങിയത്.