കുമ്പസാര വീരന്മാരായ വൈദികരുടെ അവിഹിതം പുറത്തറിയിച്ചയാൾക്കു ഭീഷണി: കൊന്നു കളയുമെന്നും കാൽവെട്ടുമെന്നും ഭീഷണിപ്പെടുത്തുന്നത് കുമ്പസാര വീരന്മാരുടെ ശിങ്കിടികൾ; ശുശ്രൂഷകളിൽ നിന്നും മാറ്റിനിർത്തിയിട്ടും അവിഹിത വീരൻമാർ വെല്ലുവിളി നിർത്തുന്നില്ല; അവിഹിതം പുറത്തു കൊണ്ടു വന്നയാൾക്കെതിരെ കേസും  

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കണ്ണൂർ: കുമ്പസാരം എന്ന പരിശുദ്ധവും പരിപാവനുമായ അജപാലനത്തെ വ്യഭിചാരത്തിനായി ഉപയോഗിച്ച വൈദിക വീരന്മാരുടെ വെല്ലുവിളികളും ഭീഷണിയും തുടരുന്നു. വൈദികരുടെ അവിഹിത ബന്ധം പുറത്തു കൊണ്ടു വന്ന കോൾ പുറത്തു വിട്ട യുവാവിനെതിരെയാണ് ഇപ്പോൾ വധ ഭീഷണി അടക്കം സഭയുടെ ഇടയന്മാരുടെ സംഘം നടത്തുന്നത്. ഇതിനിടെ  വൈദികന്മാരുടെ അവിഹിത ബന്ധത്തിന്റെ രഹസ്യങ്ങൾ പുറം ലോകത്തെ അറിയിച്ച അമ്പാട്ട് പോളിനെതിരെ പൊലീസ് കേസും രജിസ്റ്റർ ചെയ്തു.

വൈദികന്മാർ ചൂഷണം നടത്തിയ യുവതികളുടെയും പെൺകുട്ടികളുടെയും പേരു വിവരങ്ങൾ അടങ്ങിയ ഫോൺ സംഭാഷണം പുറത്ത് വിട്ടതിനാണ് കേസ്. കേസിന് പിന്നിൽ കത്തോലിക്കാ സഭയും പ്രമുഖ കോൺഗ്രസ് നേതാവുമാണെന്നാണ് അമ്പാട്ട് പോളിന്റെ ആരോപണം. തനിക്ക് നേരെ വധഭീഷണിയുമായി ചിലർ രംഗത്തുണ്ടെന്നും ഏതു സമയവും ജീവൻ അപകടത്തിലാവുമെന്നും ഇദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് പോളിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പോളിന്റെ പക്കൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കുടിയാന്മല പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ തന്റെ പക്കലുള്ള തെളിവുകളൊക്കെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.

വൈദികർ പീഡനം നടത്തിയ കുട്ടികളെ പറ്റിയുള്ള ഫോൺ സംഭാഷണം പ്രത്യേകം സൂക്ഷിച്ചിട്ടുണ്ടെന്നും ആവിശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കുമെന്നും അറിയിച്ചു.

അതേ സമയം പോളിനെ പിൻതുണച്ചു കൊണ്ട് നിരവധിപേർ രംഗത്ത് വരുന്നുണ്ട്. തലശ്ശേരി അതിരൂപതയിലെ നിരവധി വൈദികരെയും, യൂത്ത് കോൺഗ്രസ് നേതാവിനെയും പൊതുസമൂഹത്തിൽ തുറന്ന് കാട്ടി സമൂഹ മാധ്യമങ്ങളിൽ വൈറലായ ചില നഗ്‌ന സത്യങ്ങൾ പുറം ലോക മറിഞ്ഞത് പോളേട്ടൻ എന്ന കൂലിപ്പണിക്കാരൻ മുഖേനയാണ്.

ഈ മനുഷ്യനെയാണ് ഇന്ന് ചില രാഷ്ട്രീയ മത നേതാക്കൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നത്. ബിഷപ്പും വൈദികരും കന്യാസ്ത്രീകൾ പരസ്പരവും സംസാരിക്കുന്ന ശബ്ദ രേഖകൾ ആരാണ് പുറത്ത് വിട്ടത്. പോളേട്ടൻ സംസാരിക്കുന്നത് രണ്ട് വൈദികരായി മാത്രമാണ്. ഇതിനിടയിൽ കളിച്ചതാര് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

പോളിനെ മറയാക്കി മറ്റാരോ ഒളിഞ്ഞിരുന്ന് ചില കളികൾ നടത്തുന്നുവെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ബിഷപ്പ് പാംപ്ലാനിയും ആരോപണത്തിലുള്ള യുവതിയും തമ്മിലുള്ള ഫോൺ സംസാരം പുറത്ത് വിട്ടതാര്? പൊട്ടൻ പ്ലാവ് ഇടവകയിൽ നടന്ന പീഡനങ്ങളിൽ ബാലികാ പീഡനങ്ങൾ പോലും ഉണ്ടെന്നിരിക്കെ വൈദികരെ പൊലീസ് ചോദ്യം ചെയ്ത് സ്വമേധയ കേസ് എടുക്കേണ്ടതല്ലെ.

പോളേട്ടൻ ചോദ്യങ്ങൾ മാത്രമെ ചോദിക്കുന്നുള്ളു … വൈദികർ ലൈംഗികമായി പീഡിപ്പിച്ചവരുടെ വിവരങ്ങൾ സമ്മതിക്കുന്നുമുണ്ട്. പിന്നെ പോൾ അമ്പാട്ട് എങ്ങനെ തെറ്റുകാരനായി?

പ്രമുഖ രാഷ്ട്രീയ നേതാവ് അംഗൻവാടിയിൽ ജോലി തരാം എന്ന് പറഞ്ഞ് ഇരയെ പീഡിപ്പിച്ചതായി പറയുന്നു. പക്ഷേ ഒരു അന്വേഷണമോ നടപടിയോ പൊലീസോ രാഷ്ട്രീയ പാർട്ടികളോ നടത്തിയിട്ടില്ല. രാഷ്ട്രീയ നേതാവിനെ സംരക്ഷിക്കുന്നതാര്. പൊട്ടൻ പ്ലാവിൽ വൈദികരാൽ പിച്ചി ചീന്തപ്പെട്ട സ്ത്രീ പാംപ്ലാനിയോട് വൈദികന്റെ പീഡനത്തെ കുറിച്ച് പരാതി പറയുന്നുണ്ട് പക്ഷേ അദ്ദേഹം പറഞ്ഞത് ഞാൻ ശ്രദ്ധിക്കാം എന്നാണ് ഒരു നടപടിയും ഉണ്ടായിട്ടില്ല.

പ്രതികളെ സംരക്ഷിച്ച പാംപ്ലാനി ബിഷപ്പിനെതിരെ എന്തുകൊണ്ട് നിയമ നടപടി ഇല്ല. എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് നാട്ടുകാർ ചോദിക്കുന്നത്.

ഈ കേസിൽ ഇരയെ ലൈംഗികമായി ഉപയോഗിച്ച യുവനേതാവിനെതിരെ ഒരു നടപടിയും ഉണ്ടാകാത്തത് പിന്നിൽ വലിയ രാഷ്ട്രീയ കളികൾ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. കൊച്ചു കുട്ടികളെ വരെ വൈദികർ പീഡിപ്പിച്ചിരുന്നു, വൈദികർ പീഡിപ്പിച്ച കുട്ടികളെ കണ്ടെത്തി അവർക്ക് കൗൺസലിങ് കൊടുക്കുന്നതിന് പകരം കേസ് ഒതുക്കുവാനാണ് ഈ പൊതുപ്രവർത്തകൻ ശ്രമിക്കുന്നത്. ഈ നേതാവിനെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.