കുമ്പസാരത്തിന് എത്തുന്ന സ്ത്രീകളെ കെണിവച്ചു പിടിക്കുന്ന വൈദികർ; കുമ്പസാരം വിറ്റ് പണം തട്ടിയെടുക്കുന്നു; ആകെ അലമ്പായി കുമ്പസാരക്കേസുകൾ; കുമ്പസാരം നിരോധിക്കണമെന്നു സുപ്രീം കോടതിയിൽ ഹർജി
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കുമ്പസാരത്തിന്റെ മറവിൽ സ്ത്രീകളെ കെണിയിൽ കുടുക്കുകയും, പണം തട്ടിയെടുക്കുകയും ചെയ്യുന്ന സ്ത്രീ പീഢകന്മാരായ വൈദികർക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹർജി നൽകിയത്. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്ബസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. ഇതിനാൽ ഇത് റദ്ദാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്ബസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഹർജിയിലെ ആരോപണം.സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നു. പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്ബസാരം സ്വകാര്യതയെന്ന മൗലികാവകാശം ഹനിക്കുന്നു. അതിനാൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളികളിലെ കുമ്പസാരം നിർത്തലാക്കണമെന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷൻ 2018ൽ തന്നെ രംഗത്തെത്തിയിരുന്നു. കുമ്പസാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൈമാറിയെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം രേഖാ ശർമ്മ വ്യക്തമാക്കുകയും ചെയതിരുന്നു. വൈദികർ കുമ്ബസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്നാണ് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ വൈദികർക്കെതിരായ കേസുകൾ ദേശീയ ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കേരളത്തിൽ വൈദികർക്കെതിരെയുള്ള പീഡനക്കേസുകൾ കൂടിവരികയാണ്. പ്രതികൾക്ക് വലിയ തോതിൽ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. കേസുകളിൽ പൊലീസ് അന്വേഷണത്തിന്റെ വേഗം പോരായെന്നും രേഖാ ശർമ്മ ചൂണ്ടിക്കാട്ടിയിരുന്നു.
കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്‌സ് സഭയിലെ നാലുവൈദികർക്കെതിരെ ആരോപണം വന്നതോടെയാണ് സംഭവം ദേശിയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടത്. കുമ്പസാരത്തിന്റെ മറവിൽ ഒർത്തഡോക്സ് സഭയിലെ നാലു വൈദികർ യുവതിയെ ദീർഘനാളായി പീഡിപ്പിച്ചെന്നുള്ള പരാതിയിൽ ആരോപണ വിധേയരായ നാലു വൈദികർക്കെതിരെ കേസെടുക്കുകയും ഇവർ പൊലീസിൽ കീഴടങ്ങുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രമാദമായ ഈ കേസിന്റെ ചുവടുപിടിച്ചാണ് ദേശീയ വനിതാ കമ്മീഷൻ നടപടി.