
പാലാ : പൊൻകുന്നം റോഡിൽ കുമ്പാനിയിൽ ബൈക്ക് പിക്കപ് വാനിലിടിച്ച് യുവാവ് മരിച്ചു. വെള്ളിയേപ്പള്ളി കുന്നത്തുപറമ്പിൽ ആർ അഭിലാഷാണ് (18) മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. ബൈക്കിന്റെ മുൻചക്രത്തിൻ്റെ റിം പൊട്ടിത്തകർന്നു. എൻജിൻ ഭാഗങ്ങളടക്കം അപകടത്തിൽ തകർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരേതനായ രാജേഷിന്റെയും ധന്യയുടെയും ഏക മകനാണ് അഭിലാഷ്.