
തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ ഇൻഡോർ സ്വദേശിനി മൊണാലിസ ഭോസ്ലെ കാമുകനൊപ്പം തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനില്‍ അഭയം തേടി.
അച്ഛനില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും തല്ക്കാലം സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് താരം സ്റ്റേഷനിലെത്തിയത്.
കാമുകൻ ഫർമാനൊപ്പം ജീവിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മൊണാലിസ പോലീസിനോട് വ്യക്തമാക്കി.ഷൂട്ടിംഗിനായാണ് മൊണാലിസ കേരളത്തിലെത്തിയത്.
എറണാകുളത്ത് വച്ച് അച്ഛനുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് അവിടെനിന്നും കാമുകനൊപ്പം ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും അച്ഛനില്‍ നിന്ന് രക്ഷിക്കണമെന്നും മൊണാലിസ പോലീസിനോട് പറഞ്ഞു. എന്നാല്‍ അച്ഛനെതിരെ ഔദ്യോഗികമായി പരാതി നല്കാൻ തയ്യാറായില്ല. ഷൂട്ടിംഗ് സംഘം സ്റ്റേഷനിലെത്തിയതോടെ മൊണാലിസയും കാമുകൻ ഫർമാനും അവർക്കൊപ്പം മടങ്ങി.



