
കുമ്പളം: കുമ്പളം കായലില്‍ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി.
നോര്‍ത്ത് ഓളി ഊന്നിപ്പാടിലാണ് സംഭവം. പറവൂര്‍ കെടാമംഗലം മുളവുണ്ണിരാപറമ്പില്‍ രാധാകൃഷ്ണനെയാണ് (62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷാണ് (58) രക്ഷപ്പെട്ടത്.
മീന്‍ പിടിക്കാന്‍ കുമ്പളം കായലില്‍ എത്തിയതായിരുന്നു.
പെട്ടെന്നുണ്ടായ കാറ്റില്‍ വള്ളം മറിഞ്ഞു. ഊന്നിക്കുറ്റിയില്‍ ഇരുവരും പിടിച്ചു കിടന്നെങ്കിലും രാധാകൃഷ്ണന്റെ പിടി വിട്ടു പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടുവഞ്ചിയില്‍ ഉണ്ടായിരുന്ന കെടാമംഗലം പുതുവേലി മഹേഷ്, അംബുജാക്ഷന്‍ എന്നിവര്‍ തുഴഞ്ഞെത്തിയാണ് സുരേഷിനെ രക്ഷപ്പെടുത്തിയത്. ഒഴുകി പോയ വള്ളം മറ്റൊരു വഞ്ചിയെത്തി പിടിച്ചെടുത്തെങ്കിലും വല നഷ്ടപ്പെട്ടു. രാധാകൃഷ്ണനായുള്ള തിരച്ചില്‍ രാത്രി തന്നെ തുടങ്ങി.