play-sharp-fill
കുമാരനല്ലൂരിലെ തുടർ മോഷണം: അൻപതിലേറെ മോഷണക്കേസുകളിൽ പ്രതിയായ മൊട്ട ബിജു പിടിയിൽ; സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത് ഒരു വർഷം മുൻപ് മാത്രം

കുമാരനല്ലൂരിലെ തുടർ മോഷണം: അൻപതിലേറെ മോഷണക്കേസുകളിൽ പ്രതിയായ മൊട്ട ബിജു പിടിയിൽ; സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത് ഒരു വർഷം മുൻപ് മാത്രം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുമാരനല്ലൂരിലും പരിസര പ്രദേശത്തുമാണ് നിരന്തരം മോഷണം നടത്തുകയും, സംസ്ഥാനത്തെമ്പാടും കറങ്ങി നടന്ന് മോഷണം നടത്തുകയും ചെയ്ത പ്രതി പിടിയിൽ. കൊല്ലം സ്വദേശി മൊട്ട ബിജുവാണ് (52) കോട്ടയം ഗാന്ധിനഗർ പൊലീസിന്റെ പിടിയിലായത്.


കുണ്ടറയിൽ നടത്തിയ മോഷണത്തിൽ ശിക്ഷിക്കപ്പെട്ട് 2019 -ൽ പുറത്തിറങ്ങിയ ശേഷം ഇയാൾ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ കറങ്ങി നടന്നു മോഷണം നടത്തിയിരുന്നു. ഇതുവരെ അൻപതിലേറെ മോഷണക്കേസുകളിൽ ഇയാൾ പ്രതായിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇയാളുടെ പേരിൽ
മോഷണ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ഇയാൾ കുമാരനല്ലൂർ മക്കാ മസ്ജിദിന്റെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് പണം കവർന്നത്. മോഷണത്തിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി യിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ആറുമാസം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. കുമാരനല്ലൂ ർ മേഖലയിൽ മോഷണം പതിവാകുന്നതായി പരാതി ശക്തമായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് കുമാരനല്ലൂരിലും പരിസരത്തും ഇപ്പോൾ മോഷണം നടക്കുന്നത്. ഈ സംഭവങ്ങളിൽ ഒന്നിൽ പോലും പ്രതിയെ പിടികൂടാൻ പൊലീസിനു സാധിച്ചിരുന്നില്ല.

ഇതിനിടെയാണ് ഇപ്പോൾ പൊലീസ് ശക്തമായ നടപടികളുമായി രംഗത്തിറങ്ങിയത്. തുടർന്നാണ് കൊല്ലം സ്വദേശിയായ മോഷ്ടാവിനെ പിടികൂടിയത്. ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

പ്രദേശത്ത് സ്ഥിരം മോഷണം ശക്തമായതോടെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം ഡിവൈ.എസ്.പി ആർ.്ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്നു, എസ്.ഐ ്പ്രദീപ്കുമാർ, എസ്.ഐ ഷിബുക്കുട്ടൻ, എസ്.ഐ സജിമോൻ, വനിതാ സിവിൽ പൊലീസ് ഓഫിസർ അംബിക, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.