
സ്വന്തം ലേഖിക
കോട്ടയം: എം സി റോഡിൽ കുമാരനെല്ലൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
കാർ യാത്രക്കാരായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. കോട്ടയം ഏറ്റുമാനൂർ പേരൂർ സ്വദേശി ശരത് ചന്ദ്രൻ (32) , ഇലഞ്ഞി രവീന്ദ്രൻ ( 55 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലർച്ചെ അഞ്ചരയോടെ എയർപോർട്ടിലേക്ക് ഓട്ടം പോവുകയായിരുന്ന കാറാണ് എതിർദിശയിൽ വന്ന മറ്റൊരു കാറുമിയ കൂട്ടിയിടിച്ച്.
റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റിയപ്പോൾ എതിർ ദിശയിൽ നിന്ന് വന്ന കാറും ഈ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്നും പുറത്തെടുത്തത്.
ഉടൻ തന്നെ പൊലീസ് കൺട്രോൾ വാഹനമെത്തി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് കാറുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.



