play-sharp-fill
കുമാരനല്ലൂർ ദേവീക്ഷേത്ര ഉത്സവത്തിന് കൊടിയേറി

കുമാരനല്ലൂർ ദേവീക്ഷേത്ര ഉത്സവത്തിന് കൊടിയേറി

കുമാരനല്ലൂർ: ഇനി കുമാരനല്ലൂരിന് ഉത്സവ കാലമാണ്.

കുമാരനല്ലൂർ ദേവീക്ഷേത്ര ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറി. വൈകിട്ട് നാലിന്‌ തന്ത്രിമുഖ്യൻ കടിയക്കോൽ ഇല്ലത്ത് കെ എൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ, തന്ത്രി നാരായണൻ നമ്പൂതിരി കൊടിയേറ്റി.

19 നാണ്‌ ചരിത്ര പ്രസിദ്ധമായ തൃക്കാർത്തിക 20 ആറാട്ടും നടക്കും. രണ്ടാം ഉത്സവം മുതൽ തൃക്കാർത്തിക വരെ ആറാട്ടുചടങ്ങുകൾ ക്ഷേത്രത്തിനു മുൻവശത്തെ പുത്തൻ കടവിലും, രോഹിണി ആറാട്ട് ഇടത്തിൽ മണപ്പുറത്തും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് കാരണം കഴിഞ്ഞ വർഷം പൊതുജനങ്ങൾക്ക് കൊടിയേറ്റിന് പ്രവേശനം ഇല്ലാതിരുന്നു. കാത്തിരുന്ന കൊടിയേറ്റത്തെ ഭക്തർ മനസ്സു നിറയെ കണ്ടു തൊഴുതു. നൂറ് കണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുത്തു.

വെള്ളിയാഴ്ച രാവിലെ 6:30- കിഴക്കേനടയിലെ മീനച്ചിലാറ്റിലെ പുത്തൻകടവിലാണ് ആറാട്ട്. -8:00-ആറാട്ട് തിരിച്ചെഴുന്നെഴുന്നള്ളത്ത്. 2:30 -ഉത്സവബലി. വൈകിട്ട് ചുറ്റുവിളക്കുമുണ്ട്. ക്ഷേത്രകലകൾ ഊട്ടുപുര ഹാളിലാണ് നടക്കുക. രാത്രി ഏഴിന് ഏലൂർ ബിജുവിന്റെ സോപാന സംഗീതം. 8:30-ന് ഭക്തിഗാനസുധ. .ഇനി നാല്,ആറ് ,എട്ട് ഉത്സവദിനങ്ങളിലും ഉത്സവബലിയുണ്ടാകും.


എല്ലാ ദിവസവും പറവഴിപാടും ഉണ്ടായിരിക്കും. രാവിലെ നാലിന് നടതുറക്കും. ദിവസവും ക്ഷേത്ര മതിലകത്ത് കൊടിമരച്ചുവട്ടിൽ പറ സമർപ്പണത്തിനുള്ള അവസരമുണ്ട്. നാലമ്പലത്തിയേ്‌ക്ക്‌ കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രവേശനം.


ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ തിരുവുത്സവ നാളുകളിൽ ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് കലാപരിപാടികൾ ക്ഷേത്രത്തിനകത്തെ ഊട്ടുപുരയിൽ നടത്തുവാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ആറാട്ട് വരുന്ന വഴിയോരങ്ങളിൽനിന്നും പറയെടുക്കുന്നതല്ല.