കുമാരനല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി അക്രമി സംഘം അടിച്ചു തകർത്തു: തകർത്തത് കുമാരനല്ലൂർ ജംഗ്ഷനിലെ കാണിക്കവഞ്ചി ; പ്രദേശത്ത് വൻ പൊലീസ് സാന്നിധ്യം; ആക്രമണത്തിനു പിന്നിൽ മുതലെടുപ്പ് സംഘം

കുമാരനല്ലൂർ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി അക്രമി സംഘം അടിച്ചു തകർത്തു: തകർത്തത് കുമാരനല്ലൂർ ജംഗ്ഷനിലെ കാണിക്കവഞ്ചി ; പ്രദേശത്ത് വൻ പൊലീസ് സാന്നിധ്യം; ആക്രമണത്തിനു പിന്നിൽ മുതലെടുപ്പ് സംഘം

സ്വന്തം ലേഖകൻ

കുമാരനല്ലൂർ: കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി അക്രമി സംഘം അടിച്ചു തകർത്തു. കാണിക്കവഞ്ചിയുടെ ചില്ലുകളാണ് സംഘം ആക്രമിച്ച് തകർത്തത്. ആക്രമണത്തിൽ ചില്ലുകൾ തകരുകയും, കാണിക്കവഞ്ചിയ്ക്കുള്ളിലിരുന്ന വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതിനാൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രദേശത്തെ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചിക്കു നേരെ ആക്രമണമുണ്ടാകുന്നത്.


ശനിയാഴ്ച പുലർച്ചെ ക്ഷേത്രത്തിലേയ്ക്ക് പോകാനെത്തിയവരാണ് എം.സി റോഡരികിലെ കാണിക്കവഞ്ചി അടിച്ചു തകർത്തിരിക്കുന്നത് കണ്ടത്. തുടർന്ന് ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് എത്തിയ ഭക്തരും, വിശ്വാസികളും പ്രതിഷേധം മുഴക്കി. ഇതോടെ പൊലീസ് അതിവേഗം സ്ഥലത്ത് എത്തി. തുടർന്ന് പൊലീസ് സംഘം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് കാണിക്കവഞ്ചിയുടെ ചില്ല് തകർന്നതും, ഉള്ളിലിരുന്ന ദേവീവിഗ്രഹത്തിന് കേട് പാട് സംഭവിച്ചതും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സംഭവ സ്ഥലം പൊലീസ് ബന്തവസ് ഏർപ്പെടുത്തിയിരിക്കുകയാണ്. വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തും. ഗാന്ധിനഗർ എസ്.ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തേട്ട് പ്രദേശത്ത് മറ്റൊരു ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയും അടിച്ചു തകർത്തിരുന്നു. കാണിക്കവഞ്ചി തകർത്തതിനു പിന്നിൽ നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായാണ് പൊലീസ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രദേശത്ത് വൻ സുരക്ഷ പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.