video
play-sharp-fill

Wednesday, May 21, 2025
HomeCrimeകുമാരനല്ലൂരിൽ സ്വകാര്യസ്ഥാപനത്തിൽ മുളക് സ്‌പ്രേ ആക്രമണം: ആക്രമണം നടത്തിയത് ബൈക്കിലെത്തിയ യുവാക്കളുടെ സംഘം: പൊലീസ് അന്വേഷണം...

കുമാരനല്ലൂരിൽ സ്വകാര്യസ്ഥാപനത്തിൽ മുളക് സ്‌പ്രേ ആക്രമണം: ആക്രമണം നടത്തിയത് ബൈക്കിലെത്തിയ യുവാക്കളുടെ സംഘം: പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുമാരനല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിനും ജീവനക്കാർക്കും നേരെ മുളക് സ്‌പ്രേ ആക്രമണം. കുമാരനല്ലൂർ എസ്.ബി.ഐയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്‌കിൽ സെപ്റ്റ് പ്രഫഷണൽ ഡെവലപ്‌മെന്റ് സ്ഥാപനത്തിലാണ് ആക്രമണം നടന്നത്.

ആക്രമണത്തിൽ സ്ഥാപനം ഉടമ മുഹമ്മദ് ഹുസൈൻ, മകൻ സഫീദ് എന്നിവർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കുമാരനല്ലൂർ എസ്.ബി.ഐയ്ക്കു സമീപത്തു പ്രവർത്തിക്കുന്ന ഓഫിസിൽ ആക്രമണമുണ്ടായത്.

ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ രണ്ടു യുവാക്കൾ ചേർന്ന് മകൻ സഫീദിനെ കടയ്ക്കുള്ളിൽ നിന്നും വിളിച്ച് പുറത്തിറക്കുകയായിരുന്നു. തുടർന്നു, സഫീദിനെ ആക്രമിച്ചു. ആക്രമണത്തിൽ നിന്നും സഫീദ് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ, രക്ഷപെടുത്താൻ പിതാവ് മുഹമ്മദ് ഹുസൈൻ എത്തി.

മുഹമ്മദ് ഹുസൈൻ അക്രമികളിൽ നിന്നും മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അക്രമി സംഘം മുളക് സ്േ്രപ പ്രയോഗിക്കുകയായിരുന്നു.

ആക്രമണത്തിന്റെ ശബ്ദം കേട്ട് പ്രദേശത്തുള്ളവർ ഓടിയെത്തിയപ്പോഴേയ്ക്കും അക്രമി സംഘം ഓടിരക്ഷപെട്ടു. ഇവർ ബൈക്കിന്റെ നമ്പർ ശേഖരിച്ച് പൊലീസിനു കൈമാറിയിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുടുംബപ്രശ്‌നത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന സൂചന.

ഇരുവരും തമ്മിൽ മുൻപ് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നു പരിശോദിക്കുന്നതായി പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments