play-sharp-fill
കുമാരനല്ലൂരിൽ ആൾക്കൂട്ട ആക്രമണം: കഞ്ചാവിന്റെ ലഹരിയിൽ പതിനഞ്ചു പേർ ചേർന്ന് യുവാവിനെ തല്ലിച്ചതച്ചു; പല്ലുകൾ തല്ലിക്കൊഴിച്ചു; മുഖത്തും ശരീരത്തും നീർക്കെട്ട്; അരമണിക്കൂറോളം യുവാവിനെ നിലത്തിട്ട് ചവിട്ടിച്ചതച്ചു 

കുമാരനല്ലൂരിൽ ആൾക്കൂട്ട ആക്രമണം: കഞ്ചാവിന്റെ ലഹരിയിൽ പതിനഞ്ചു പേർ ചേർന്ന് യുവാവിനെ തല്ലിച്ചതച്ചു; പല്ലുകൾ തല്ലിക്കൊഴിച്ചു; മുഖത്തും ശരീരത്തും നീർക്കെട്ട്; അരമണിക്കൂറോളം യുവാവിനെ നിലത്തിട്ട് ചവിട്ടിച്ചതച്ചു 

ക്രൈം ഡെസ്‌ക്

കോട്ടയം: കുമാരനല്ലൂരിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ യുവാവിനെ തല്ലിച്ചതച്ചു. മുൻ വശത്തെ പല്ലുകൾ തല്ലിക്കൊഴിച്ച അക്രമി സംഘം മുളയും കമ്പും കല്ലും ഇഷ്ടികയും ഉപയോഗിച്ച് യുവാവിനെ അടിച്ചു ചതച്ചു. അടിയും ഇടിയും ഏറ്റ് പല്ലും എല്ലും ഒടിഞ്ഞ യുവാവ് മൃതപ്രായനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തരേന്ത്യൻ മോഡലിലുള്ള ആക്രമണമാണ് യുവാവിന് നേരെ അക്ഷരങ്ങളുടെ നഗരമായ സാക്ഷരതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നവർ എന്ന് അഭിമാനിക്കുന്ന കോട്ടയം നിവാസികളുടെ കൺമുന്നിൽ അരങ്ങേറിയത്.


നടുറോഡിൽ അക്രമി സംഘം പടക്കം പൊട്ടിക്കുന്നതിനിടയിലൂടെ ബൈക്കുമായി കടന്നു പോയതിന്റെ പേരിലാണ് ക്രൂരമായ മർദനം അരങ്ങേറിയത്. ആൾക്കൂട്ടം തല്ലിച്ചതച്ച് കൊല്ലാറാക്കിയ കുമാരനല്ലൂർ പെരുമ്പായിക്കാട് വലിയവീട്ടിൽ  സുധീ സുകുമാറി (32)നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമാരനല്ലൂർ കൊച്ചാലിൻ ചുവട് ഭാഗത്താണ് പ്ലംബ്ലിങ് ജോലികൾ ചെയ്യുന്ന സുധിയെ അക്രമി സംഘം തല്ലിക്കൊല്ലാറാക്കിയത്. ഡിസംബർ 24 ന് ക്രിസ്മസ് തലേന്ന് രാത്രി പത്തു മണി മുതൽ അരമണിക്കൂർ തിരക്കേറിയ റോഡിനു നടുവിലിട്ട് തലങ്ങും വിലങ്ങും അക്രമി സംഘം യുവാവിനെ പട്ടിയെ തല്ലുന്നത് പോലും തല്ലിയിട്ടും നാട്ടുകാരിൽ ഒരാൾ പോലും തിരിഞ്ഞ് നോക്കിയില്ല.

കൊച്ചാലിൻ ചുവട്ടിലെ വീട്ടിലായിരുന്നു ക്രിസ്മസ് തലേന്ന് സുധിയ്ക്കു ജോലിയുണ്ടായിരുന്നത്. ക്രിസ്മസിനു മുൻപ് ജോലി തീർക്കുന്നതിന്റെ ഭാഗമായാണ് സുധിയും സുഹൃത്ത് ദീപുവും ഇവിടെ എത്തിയത്. ഈ സമയം പതിനഞ്ചോളം വരുന്ന അക്രമി സംഘം നടു റോഡിൽ നിന്നു പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. ഈ സമയത്താണ് സുധിയും ദീപുവും ബൈക്കിൽ ഇതുവഴി എത്തിയത്. ഉറക്കം അസഭ്യം വിളിച്ചു പറഞ്ഞ്, റോഡിലേയ്ക്കു പടക്കം പൊട്ടിച്ച് വലിച്ചെറിയുകയായിരുന്നു പതിനഞ്ചോളം വരുന്ന ഗുണ്ടാ അക്രമി സംഘം.

ഇതിനിടെയാണ് സുധി ഇവർ പടക്കം പൊട്ടിക്കുന്നതിന് അൽപം മുൻപിലായി ബൈക്ക് നിർത്തി. ഈ സമയം ഇവിടേയ്ക്ക് ഓടിയെത്തിയ അക്രമി ഗുണ്ടാ സംഘത്തിലെ ഒരാൾ കൈ ഉപയോഗിച്ച് സുധിയെ ആക്രമിച്ചു. പിന്നാലെ, ഓരോരുത്തരായി എത്തി പ്രകോപനം ഒന്നുമില്ലാതെ സുധിയെ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു.  സുധിയെ റോഡിൽ ചവിട്ടി വീഴ്ത്തിയ അക്രമി സംഘം, കല്ലും മുളങ്കമ്പും കയ്യിൽക്കിട്ടിയത് എല്ലാം ഉപയോഗിച്ച് ആക്രമിച്ചു.

ആക്രമണം തടയാൻ ശ്രമിക്കുന്നിനിടെ സുധിയുടെ സുഹൃത്ത് ദീപുവിനെ ഈ സംഘം വലിച്ച് റോഡിലിട്ടു. തുടർന്ന് ഇയാളെ കഴുത്തിന് പിടിച്ച് സമീപത്തേയ്ക്കു വലിച്ചെറിഞ്ഞു. എന്നാൽ, അക്രമി സംഘത്തിന്റെ ചവിട്ടും അടിയുമേറ്റ് റോഡിൽ വീണു പോയ സുധിയെ നിലത്തിട്ട് സംഘം ചവിട്ടി. തുടർന്ന് റോഡിൽ വീണു കിടന്ന സുധിയെ നാട്ടുകാരും ഇതുവഴി എത്തിയ ഇയാളുടെ സുഹൃത്തുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ആക്രമണത്തിൽ സുധിയുടെ മുൻവരിയിലെ നാല് പല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ശരീരമാസകം നീരുവന്ന് വീർത്തിരിക്കുകയാണ്. പ്രതികൾ പ്രദേശവാസികളും കഞ്ചാവ് മാഫിയ സംഘാംഗങ്ങളുമാണെന്ന് സംശയിക്കുന്നതായി സുധി പൊലീസിനു മൊഴി നൽകി. സുധിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പത്തു പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.