video
play-sharp-fill

കുമാരനല്ലൂർ മക്കാ മസ്ജിദിൽ മോഷണം: തുടർച്ചയായ മോഷണം നടക്കുന്നത് ആറു മാസത്തിനിടെ രണ്ടാം തവണ; കുമാരനല്ലൂരിലും പരിസരത്തും മോഷ്ടാക്കൾ സജീവമായിട്ടും നടപടിയെടുക്കാതെ പൊലീസ്; പ്രതിഷേധവുമായി നാട്ടുകാർ; മോഷണത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

കുമാരനല്ലൂർ മക്കാ മസ്ജിദിൽ മോഷണം: തുടർച്ചയായ മോഷണം നടക്കുന്നത് ആറു മാസത്തിനിടെ രണ്ടാം തവണ; കുമാരനല്ലൂരിലും പരിസരത്തും മോഷ്ടാക്കൾ സജീവമായിട്ടും നടപടിയെടുക്കാതെ പൊലീസ്; പ്രതിഷേധവുമായി നാട്ടുകാർ; മോഷണത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുമാരനല്ലൂർ മക്കാ മസ്ജിദിൽ ആറു മാസത്തിനിടെ രണ്ടാം തവണയും മോഷണം. കഴിഞ്ഞ വർഷം അവസാനം നടന്ന മോഷണം കൂടാതെയാണ്, ജൂലൈ 31 നു അർദ്ധരാത്രിയിലും ആഗസ്റ്റ് ഒന്നിനു പുലർച്ചെയുമായി മക്കാ മസ്ജിദിൽ മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്റെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പള്ളിയ്ക്കുള്ളിലെ ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ഒരു മാസത്തിനിടെ കുമാരനല്ലൂരിൽ നടക്കുന്ന രണ്ടാമത്തെ മോഷണവും, മോഷണ ശ്രമവുമാണ് ഇപ്പോൾ നടക്കുന്നത്. എം.സി റോഡിലെ കടകളിൽ മോഷണ ശ്രമവും, സമീപ പ്രദേശത്തെ പള്ളിയുടെ കാണിക്കവഞ്ചിയിൽ മോഷണവും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മക്കാ മസ്ജിദിലും മോഷണം നടന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു മാസം മുൻപു നടന്ന മോഷണത്തിനു സമാനമാണ് ഇപ്പോഴും മക്കാ മസ്ജിദിൽ മോഷണം നടന്നിരിക്കുന്നത്. ആറു മാസം മുൻപ് കമ്പിപ്പാരയുമായാണ് മോഷ്ടാവ് മസ്ജിദിനുള്ളിൽ കയറിയത്. തുടർന്നു, മസ്ജിദിനുള്ളിലെ കാണിക്കവഞ്ചിക്കുത്തിത്തുറന്ന് പണം അപഹരിക്കുകയായിരുന്നു. അന്നും സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ നൽകിയിട്ടു പോലും മോഷ്ടാവിനെ കണ്ടെത്താൻ പൊലീസിനു സാധിച്ചിരുന്നില്ല.

ഇതിനിടെയാണ് ഇപ്പോൾ വീണ്ടും മോഷ്ടാവ് പള്ളിയിൽ കയറിയിരിക്കുന്നത്. കമ്പിപ്പാരയുമായി പള്ളിയിൽ കയറിയ മോഷ്ടാവ് കാണിക്കവഞ്ചി കുത്തിത്തുറക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ തവണയും സമാന രീതിയിൽ തന്നെയാണ് മോഷണം ഇത്തവണയും നടന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ടു തവണയും മോഷണമുണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ട് മോഷണം തടയാൻ പൊലീസ് പെട്രോളിംങ് അടക്കം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പെട്രോളിംങ് ശക്തമാക്കി മോഷണം തടയാനുള്ള യാതൊരു വിധ നടപടികളും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കുമാരനല്ലൂരിലും പരിസരത്തു നിന്നും നാട്ടുകാർ ഉയർത്തുന്നത്.

വീഡിയോ ഇവിടെ കാണാം