video
play-sharp-fill

കുമാരനല്ലൂര്‍ ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം 17,18 തീയതികളില്‍

കുമാരനല്ലൂര്‍ ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം 17,18 തീയതികളില്‍

Spread the love

സ്വന്തം ലേഖകന്‍
കുമാരനല്ലൂര്‍: ദേവി വിലാസം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം 17,18 തീയതികളില്‍ നടക്കും. 17ന രാവില 10.30ന് നടക്കുന്ന സമ്മേളനത്തില്‍ ജൂബിലി ആഘോഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

സ്‌കൂള്‍ മാനേജര്‍ സി.എന്‍.ശങ്കരന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാ സംവിധായകന്‍ ജയരാജ് നിര്‍വഹിക്കും. ലോഗോ പ്രകാശനം കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരി മുഖ്യാതിഥി ആയിരിക്കും.

കെ.ശങ്കരന്‍, അനില്‍കുമാര്‍ ടി.ആര്‍, എം.ടി.മോഹനന്‍, ഷൈനി തോമസ്, സാബു മാത്യു, പ്രദീപ് പി.ആര്‍, പി.എന്‍.ശശിധരന്‍ നായര്‍, ഹരി സി.ടി തുടങ്ങിയവര്‍ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18ന് രാവിലെ 9.30ന് ചേരുന്ന പൂര്‍വ അധ്യാപക-അനധ്യാപക-വിദ്യാര്‍ഥി സംഗമം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എംപി മുഖ്യാതിഥി ആയിരിക്കും.

മെമന്റോ സമര്‍പ്പണം സി.എന്‍.ശങ്കരന്‍ നമ്പൂതിരി. പ്രഫ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതല്‍ പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യ.