ചെങ്ങളത്തു നിന്ന് കുമരകത്തേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പ് പൊട്ടി: 2 മാസം കഴിഞ്ഞിട്ടും നടപടിയില്ല..

Spread the love

സ്വന്തം ലേഖകൻ
കുമരകം : പാടത്തിന്റെ പുറംബണ്ട് വഴി കടന്നുപോകുന്ന പൈപ്പ്പൊട്ടിയിട്ട് മാസം രണ്ടായി. ഇതു വെ നന്നാക്കാൻ നടപടിയില്ല.
മൂന്നാം വാർഡിലെ മങ്കുഴി പാടത്തിന്റെ ഭാഗമായ കരീത്ര ചമ്പക്കുളം ഭാഗത്ത് പുറംബണ്ടിൽ സ്ഥാപിച്ചിരിക്കുന്ന വലിയ പൈപ്പ് ആണ് പൊട്ടി കുടിവെള്ളം കരീത്ര തോട്ടിലേക്ക് ഒഴുകുന്നത്.

video
play-sharp-fill

പാേകാൻ രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റ പണികൾ നടത്താൻ ജീവനക്കാരെത്തിയില്ല. ചെങ്ങളത്തു നിന്നും കുമരകത്തേക്ക് കുടിവെള്ളം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയിരിക്കുന്നത്.

ഒരാഴ്ച മുമ്പ് വരെ കരീത്ര പാടത്തേക്കായിരുന്നു വെള്ളം ഒഴുകി പോയത്. ഇപ്പോൾ കരീത്തോട്ടിലേക്കാണ് വെള്ളം ഒഴുകി പോകുന്നത്. വെള്ളം അമൂല്യമാണ് പാഴാക്കരുത് എന്ന് ബോധവൽക്കരണം നടത്തുന്ന ജലവകുപ്പാണ് ഇത്രയേറെ വെള്ളം പാഴാകുന്നത് കണ്ടില്ലെന്ന് നടിക്കുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group