കുമരകത്ത് വനിതാ കമ്മീഷന്റെ ‘രാത്രിയുത്സവം’; സ്ത്രീകളുടെ രാത്രി യാത്രയിലെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക ലക്ഷ്യം

Spread the love

കോട്ടയം: സ്ത്രീകളുടെ രാത്രി യാത്രയിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംസ്ഥാന വനിതാ കമ്മീഷൻ്റെ സുരക്ഷാ ഓഡിറ്റ് പദ്ധതിയുടെ ഭാഗമായി കുമരകത്ത് ‘രാത്രിയുത്സവം’ സംഘടിപ്പിക്കുന്നു.

video
play-sharp-fill

രാത്രി യാത്രക്കിടെ സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസ്സിലാക്കുകയും, അവ പരിഹരിക്കുന്നതിനായി അവർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ ശുപാർശകളായി സർക്കാരിന് സമർപ്പിക്കുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം.

കുമരകം പഞ്ചായത്താഫീസിന് സമീപമുള്ള ഗവ. എച്ച്.എസ് അങ്കണത്തിൽ ഇന്ന് വൈകുന്നേരം 6.30 മുതൽ രാത്രി 8 വരെ നടക്കുന്ന രാത്രിയുത്സവത്തിൽ സ്ത്രീകൾ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കണമെന്ന് കേരള വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group