കുമരകം രണ്ടാം കലുങ്കിന് സമീപം ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചശേഷം നിയന്ത്രണം നഷ്ടമായി പിക്കപ് വാനിൽ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമരകം : രണ്ടാം കലുങ്കിന് സമീപം ഇന്നലെ നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. തിരുവാർപ്പ് മാഞ്ചിറ വടക്കേച്ചിറ രാജേന്ദ്രന്റെ മകൻ അജിത് രാജ് (33) ആണ് മരിച്ചത്.

ഇന്നു പുലർച്ചെ രണ്ടിന് മെഡിക്കൽ കാേളേജിൽ വെച്ചായിരുന്നു മരണം. ആദ്യം രണ്ട്ഇരുചക്ര വാഹനങ്ങൾ തമ്മിൽ ഇടിക്കുകയും പിന്നീട പിക് അപ് വാനിൽ ഇടിക്കുകയും ആയിരുന്നു. മരിച്ച അജിത് രാജ് സ്കൂട്ടറിൽ സഞ്ചരിക്കവേയാണ് അപകടത്തിൽ പെട്ടത് . റിപ്പർ ലോറി ഡ്രൈവറായിരുന്നു ഇയാൾ ഭാര്യ: അക്ഷര. ഏകമകൾ : അൻവിക .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാത്രി ഏഴിനായിരുന്നു അപകടം . മറ്റാെരു വാഹനത്തെ ഓവർ ടേക്ക് ചെയ്യുന്നതിനിടിയിലാണ് ഇരുചക്ര വാഹങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. തുടർന്ന് രണ്ട് ഇരുവാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് പിക് അപ് വാനിൽ ഇടിച്ചുമറിയുകയായിരുന്നു.

ഈ സമയം കാേട്ടയം ഭാഗത്തു നിന്നും കുമരകത്തേക്ക് സ്കൂട്ടറിൽ വന്ന വനിത അപകടം കണ്ട് ഭയന്ന് റാേഡിൽ വീഴുകയായിരുന്നു .വീഴ്ചയിൽ ഇവരുടെ കെെയ്ക്കും പരിക്കേറ്റിട്ടുണ്ട്.

അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരനായ കുമരകം കമ്പിയിൽ കൃസി ചന്ദ്രൻ (50) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.