വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തേക്കുള്ള റോഡിന്റെ വികസനം ഇനിയും സാധ്യമായിട്ടില്ല; പണം അനുവദിച്ച് 2 വർഷത്തിലേറെ ആയിട്ടും നടപടി ഇല്ല

Spread the love

കോട്ടയം (കുമരകം): വിവിഐപികൾ ഉൾപ്പെടെ ഇനിയും സഞ്ചരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തേക്കുള്ള റോഡിന്റെ വികസനം സാധ്യമാകുന്നത് ഇനി എന്ന്?

video
play-sharp-fill

കുമരകം റോഡിൽ ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരയുള്ള ഭാഗത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി കിഫ്ബി 21.13 കോടി രൂപ അനുവദിച്ചിരുന്നു. ഇല്ലിക്കൽ പാലം മുതൽ കൈപ്പുഴമുട്ട് വരെയുള്ള 13.3 കിലോമീറ്റർ നീളത്തിലും 13.6 മീറ്റർ വീതിയിലും റോഡ് വികസിപ്പിക്കുന്നതിനാണ് കിഫ്ബി പണം അനുവദിച്ചിരുന്നത്. ജംക്‌ഷൻ ഭാഗത്ത് ചില സ്ഥലങ്ങളിൽ 8 മീറ്റർ വീതി പോലും ഇല്ല. വീതി കുറവുള്ള സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും വേണ്ടിയാണ് തുക അനുവദിച്ചിരുന്നത്.

കോണത്താറ്റ് പാലം യാഥാർഥ്യമായത് കൊണ്ടു മാത്രം റോഡിലെ പ്രശ്നങ്ങൾ തീരുന്നില്ല. പാലം വന്നതോടെ ഗതാഗതക്കുരുക്ക് ഇനി രൂക്ഷമാകുന്ന സ്ഥിതിയാകും. ഗതാഗതക്കുരുക്കിൽപെട്ടു വേണം വിനോദസഞ്ചാരികൾ ഉൾപ്പെടെ ഉള്ളവർ യാത്ര ചെയ്യേണ്ടി വരുന്നത്.വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ സമഗ്രമായ വികസനം മുന്നിൽ കണ്ട് ഉന്നത നിലവാരത്തിൽ റോഡ് വികസനം നടപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പണം അനുവദിച്ച് 2 വർഷത്തിലേറെയായിട്ടും തുടർനടപടി ഉണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ പടിഞ്ഞാറ് ബോട്ട്ജെട്ടി പാലം വരെയും കിഴക്ക് പുത്തൻ പള്ളി ഭാഗം വരെയും വാഹനങ്ങളുടെ നീണ്ട നിരയുണ്ടാകും. അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെടാറുണ്ട്.

ഒരു വാഹനം വന്നാൽ എതിരെ വരുന്ന വാഹനങ്ങൾക്കു കടന്നു പോകാൻ ബുദ്ധിമുട്ടാകും. ഇതെത്തുടർന്നു ഗതാഗതക്കുരുക്കുമാകും. കോണത്താറ്റ് പാലം മുതൽ കവലയ്ക്കൽ പാലം വരെയുള്ള സ്ഥലത്താണ് റോഡിനു തീരെ വീതിക്കുറവ്.