play-sharp-fill
കുമരകം മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 25 ന്

കുമരകം മൂല്യവർധിത ഉത്പന്ന നിർമാണ യൂണിറ്റിന്റെ പുതിയ കെട്ടിട ഉദ്ഘാടനം 25 ന്

സ്വന്തം ലേഖകൻ

കുമരകം : കൃഷി വിഞ്ജാൻ കേന്ദ്രത്തിലെ മൂല്യവർധിത ഉത്പന്ന നിർമ്മാണ യൂണിറ്റിന്റെ പുതിയ കെട്ടിടം ജനുവരി 25ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ഓൺലൈൻ ഉദ്ഘാടനച്ചടങ്ങിൽ സരേഷ് കുറുപ്പ് എം.എൽ.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും.

ഹോം സയൻസ് വിഭാഗത്തിനു കീഴിൽ ചക്ക, ജാതിത്തൊണ്ട് എന്നിവയിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഇവിടെ നിർമിക്കുന്നത്. 1129 ചതുരശ്ര അടിയിലുള്ള ഒറ്റമുറി കെട്ടിടത്തിന്റെ നിർമ്മാണത്തിനും മൂല്യവർധത ഉത്പന്നനിർമ്മാണത്തിനുള്ള അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ സ്വയം സഹായ സംഘങ്ങളുടെ ശാക്തീകരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണന സാധ്യത വർധിപ്പിക്കൽ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ചക്കയുടെ മൂല്യവർധിത ഉത്പ്പന്നങ്ങളായ റെഡി ടു കുക്ക് ഇടിച്ചക്ക, ഫ്രോസൺ ഇടിച്ചക്ക കട്‌ലറ്റ്, ഇടിച്ചക്ക അച്ചാർ, ചക്ക ഉണങ്ങിയത്, ചക്കപ്പൊടി ചേർത്ത കേക്ക്, ചക്ക മിക്‌സ്ചർ, ചക്കപ്പഴം വരട്ടിയത്, ഹൽവ, ജാം എന്നിവയും ജാതിത്തൊണ്ടിൽ നിന്നുള്ള മൂല്യവർധിത ഉത്പ്പന്നങ്ങളായ ജാം, ജെല്ലി ,സ്‌ക്വാഷ്, അച്ചാർ, ചങ്ക്‌സ് എന്നിവയാണ് ഇവിടെ നിർമിക്കുന്നത്. ഉത്പന്ന നിർമാണത്തിൽ പരിശീലനവും നൽകിവരുന്നു.

കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, കെ.വി.കെ പ്രോഗ്രാം കോഓർഡിനേറ്റർ വി.കെ ജയലക്ഷ്മി, ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടർ റീന മാത്യു, ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.