ആതുരസേവനം മുതൽ ദുരിതാശ്വാസം വരെ; കോട്ടയം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കി കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 

Spread the love

കുമരകം: 2024–25 അധ്യയന വർഷത്തിലെ കോട്ടയം ജില്ലയിലെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള അവാർഡ് കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വിവിധ സാമൂഹിക, പരിസ്ഥിതി, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് കമ്മിറ്റി സ്കൂളിനെ തെരഞ്ഞെടുത്തത്.

video
play-sharp-fill

ആതുരസേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ എൻഎസ്എസ് യൂണിറ്റ്, കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എല്ലാ ബുധനാഴ്ചയും കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയ്തു. കണ്ടൽ വനവൽക്കരണം, മാലിന്യ സംസ്കരണം, ചികിത്സാസഹായം എന്നിവയിലും യൂണിറ്റ് സജീവമായി പ്രവർത്തിച്ചു. വയനാട് ദുരന്തബാധിതർക്കായി വിദ്യാർത്ഥികൾ സമാഹരിച്ച ധനസഹായം സർക്കാരിന് കൈമാറിയതും പ്രവർത്തനങ്ങളുടെ ഭാഗമായി.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വാസുകി അവാർഡ് സമ്മാനിച്ചു. അവാർഡ് നേടിയ എൻഎസ്എസ് യൂണിറ്റ് അംഗങ്ങളെയും പ്രോഗ്രാം ഓഫീസർ വിനോദ് ആർ വി, പ്രിൻസിപ്പൽ ബിജീഷ് എം എസ് എന്നിവരെയും പിടിഎ പ്രസിഡന്റ് വി എസ് സുഗേഷിന്റെ നേതൃത്വത്തിലുള്ള പിടിഎ സമിതി, പൂർവ്വ വിദ്യാർത്ഥി സംഘടന, അധ്യാപകർ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group