കറുത്ത വസ്ത്രം ധരിച്ച് ഇതരസംസ്ഥാനക്കാരനെന്ന് തോന്നിക്കുന്ന ആൾ; കുമരകത്ത് രാത്രി ഭീതി പരത്തിയ അജ്ഞാതൻ ഒടുവില്‍ പിടിയിൽ; ആശങ്ക ഒഴിഞ്ഞ് പ്രദേശവാസികൾ…!

Spread the love

കുമരകം: കുമരകം എട്ടാം വാർഡ് പൊങ്ങലകരി മാതപ്പശേരി ഭാഗത്ത് കാണാതായി നാട്ടുകാരെ ആശങ്കയിലാക്കിയ അജ്ഞാതൻ ഒടുവില്‍ വെളിച്ചത്ത്.

video
play-sharp-fill

നാട്ടുകാരും കുമരകം പോലീസും തെരച്ചിൽ നടത്തിയിട്ടു രാത്രി കണ്ടെത്താൻ കഴിയാതിരുന്ന അജ്ഞാതനെ ബുധനാഴ്ച രാവിലെയാണ് നസ്രത്തു പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തിയത്. ഇതോടെ നാട്ടുകാർക്ക് ആശ്വാസമായി.

ചൊവാഴ്ച വൈകുന്നേരത്തോടെയാണു മാതപ്പശേരി ഭാഗത്ത് 400-ാം ചിറയിൽ അജ്ഞാതന്റെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊങ്ങലകരി പാലത്തിനുസമീപം കറുത്ത വസ്ത്രം ധരിച്ച ഇതരസംസ്ഥാനക്കാരനെന്നു സംശയം തോന്നിക്കുന്ന ആളെയാണ് ഇന്നലെ നാട്ടുകാരിൽ ചിലർ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്തെ കാടുപിടിച്ച സ്ഥലത്തേക്ക് അജ്ഞാതൻ കയറിപ്പോയതായി നാട്ടുകാരിൽ ചിലർ പറഞ്ഞതോടെ വാർഡ് അംഗം നീതു റെജി വിവരം കുമരകം പോലീസിൽ അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നു പ്രദേശത്ത് ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. കാഴ്ചയിൽ അവശനായി തോന്നിക്കുന്ന ആളാണ് എന്നാണ് നാട്ടുകാർ പറഞ്ഞത്.

മാധപ്പശേരിയിൽ നിന്നും മുത്തന്റെ നട റോഡുവഴി നസ്രത്തു പള്ളി റോഡിൽ ഇയാൾ എത്തുകയായിരുന്നു എന്നാണു കരുതുന്നത്. കണ്ടെത്തിയ വിവരം പോലീസിൽ അറിയിച്ചു. പോലീസ് ഇയാളിൽ നിന്നും വിവരങ്ങൾ ചോദിച്ച്‌ തുടർ നടപടികൾ സ്വീകരിക്കും.