
കുമരകം: കോട്ടയം – കുമരകം – റൂട്ടിലെ കോണത്താറ്റ് പാലത്തിൻ്റെ സമീപന പാതയുടെ നിർമാണം പൂർത്തിയാക്കി അടുത്തയാഴ്ച ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു മന്ത്രി വിഎൻ വാസവൻ.
ഇന്നു തുറന്നു കൊടുക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി എല്ലാ നിർമാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി സമീപന പാതയ്ക്ക് മണ്ണ് നിറയ്ക്കുന്ന പ്രവൃത്തി നടന്നുവരുകയായിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ റോളർ കയറ്റി മണ്ണ് ഉറപ്പിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. റോളർ താഴ്ന്നതോടെ പ്രവൃത്തികൾ തൽക്കാലം നിർത്തിവയ്ക്കുകയും ആയിരുന്നു.
കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് തൊട്ടടുത്ത ദിവസം തന്നെ റോളർ കയറ്റി മണ്ണ് ഉറപ്പിച്ച് ബസ് അടക്കമുള്ളവ കയറ്റിവിടുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group