കുമരകത്ത് വീണ്ടും വ്യാജ വാറ്റ്: വാറ്റും വാറ്റുപകരണങ്ങളുമായി ഒരാൾ എക്‌സൈസ് പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുമരകത്തും പരിസര പ്രദേശത്തും വൻ തോതിൽ വാറ്റുചാരായം വിൽപ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം പിടികൂടി. തുടർച്ചയായ ദിവസങ്ങളിലാണ് കുമരകം ഭാഗത്തു നിന്നും എക്‌സൈസ് സംഘം വാറ്റ് ചാരായം പിടികൂടിയിരിക്കുന്നത്.
കുമരകം വടക്ക് കൊച്ചുപറമ്പിൽ മാത്യു മകൻ ജെമേഷ് മാത്യുവിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. വാറ്റു ചാരായവും വാറ്റുപകരണങ്ങളും സഹിതമാണ് ഇയാളെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളുടെ വീട്ടിൽ വ്യാജ വാറ്റ് നടക്കുന്നതായി എക്‌സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്നാണ് എക്‌സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തിയത്. തുടർന്നു ഇവിടെ എ്ത്തിയ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ വാറ്റും വാറ്റുപകരണങ്ങളും കണ്ടെത്തുകയായിരുന്നു.
എക്‌സൈസ് സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ അജി രാജ് ആർ. പ്രിവന്റീവ് ഓഫിസർ ഗോപകുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ മേഘനാഥൻ പിജി. നാസർ എ. പ്രവീൺ കുമാർ എ ജി അരുൺലാൽ ഒ ബിനോയ്. ഡ്രൈവർ സത്യൻ.എന്നിവർ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.