play-sharp-fill
കുമരകത്ത് വേമ്പനാട്ടുകായിലിൽ അനധികൃത കയ്യേറ്റം: പൊതുകടവ് കയ്യേറി മണ്ണിട്ട് നികത്തി കയ്യേറ്റ മാഫിയ

കുമരകത്ത് വേമ്പനാട്ടുകായിലിൽ അനധികൃത കയ്യേറ്റം: പൊതുകടവ് കയ്യേറി മണ്ണിട്ട് നികത്തി കയ്യേറ്റ മാഫിയ

സ്വന്തം ലേഖകൻ

കോട്ടയം: കുമരകത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും കയ്യേറ്റം. വേമ്പനാട്ടുകായലിലെ കടവാണ് അനധികൃതമായി കയ്യേറിയിരിക്കുന്നത്. ബാലുപ്പടി – കൊങ്ങിണിക്കരി റോഡ് അവസാനിക്കുന്ന സ്ഥലത്താണ് കയ്യേറ്റമെന്നു നാട്ടുകാർ ആരോപിക്കുന്നത്.

ഈ റോഡ് അവസാനിക്കുന്ന ഭാഗത്ത് വർഷങ്ങളാൽ പൊതുകടവുണ്ടായിരുന്നു. ഈ പൊതുകടവ് അനധികൃതമായി കെട്ടി അടയക്കുകയും, വേമ്പനാട്ട് കായൽ കയ്യേറുകയും ചെയ്തിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന കടവാണ്, സ്വകാര്യ റിസോർട്ടിന്റെ സമ്മർദത്തിനു വഴങ്ങി നികത്തിയിരിക്കുന്നത്. പ്രദേശത്തെ ജനപ്രതിനിധികളുടെ സഹായത്തോടെയും മൗനാനുവാദത്തോടെയുമാണ് ഇത്തരത്തിൽ നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന കടവ് അടച്ചു കെട്ടിയിരിക്കുന്നത്. ഈ കടവ് കയ്യേറി മണ്ണിട്ട് നികത്തി കെട്ടി അടയ്ക്കുന്നതിനു ജനപ്രതിനിധികളിൽ പലർക്കും സഹായവും ലഭിച്ചിട്ടുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.

കായൽ കയ്യേറ്റം പൊളിച്ചു മാറ്റുകയും, റിസോർട്ട് മാഫിയയിൽ നിന്നും ആനൂകൂല്യങ്ങൾ കൈപ്പറ്റിയവരെ കണ്ടെത്തണമെന്നുമാണ് നാ്ട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ നാട്ടുകാർ ഉപയോഗിച്ചിരുന്ന കടവ് അടച്ചു കെട്ടിയവർ ജനങ്ങളോട് ക്രൂരതരയാണ് കാട്ടിയിരിക്കുന്നത്. അടച്ച കടവ് തുറന്ന് നാട്ടുകാർക്ക് ഉപയോഗകരമായ രീതിയിൽ പ്രവർത്തിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.