കുമരകം ജി.വി.എച്ച്.എസ്സ്.എസ്സിൽ ശാസ്ത്ര – ഗണിത ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു; കുട്ടികളെ ശാസ്ത്രാവബോധമുള്ളവരാക്കി മാറ്റുന്നതിനും, ശാസ്ത്രാഭിരുചി വളർത്തിയടുക്കുന്നതിനും വേണ്ടിയാണ് പ്രദർശനം

Spread the love

കുമരകം: കുമരകം ജി.വി.എച്ച്.എസ്.എസിൻ്റെ യു.പി വിഭാഗത്തിൽ ശാസ്ത്ര-ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിനും ശാസ്ത്രാവബോധമുള്ളവരാക്കി മാറ്റുന്നതിനും വേണ്ടി സംഘടിപ്പിച്ച പ്രദർശനം ഗവ: വി.എച്ച് എസ്സ് എസ് പ്രിൻസിപ്പാൾ ശ്രീമതി ബിയാട്രീസ് മരിയ ഉദ്ഘാടനം ചെയ്തു.

 

പി.ടി എ പ്രസിഡൻ്റ് ശ്രീ വി. എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി എം സുനിത സ്വാഗതം ആശംസിച്ചു. നിത്യ ജീവിതത്തിൽ പ്രായോഗികമാവുന്ന ശാസ്ത്രീയ തത്വങ്ങൾ ലഘു പരീക്ഷണങ്ങൾ വഴി വിശദമാക്കുന്ന രീതിയിലുള്ള പ്രദർശനമാണ് കുട്ടികൾ സംഘടിപ്പിച്ചത്. വിവിധ ഉപകരണങ്ങളുടെ നിശ്ചലമാതൃകകളും പ്രവർത്തന മാതൃകകളും പ്രദർശനത്തിനുണ്ടായിരുന്നു.

ഗണിത ശാസ്ത്രത്തിലെ വിവിധ മോഡലുകളും ചാർട്ടുകളും ഗണിത ശാസ്ത്ര പ്രദർശനത്തിൽ ഒരുക്കിയിരുന്നു. യുക്തിചിന്ത വളർത്തുന്നതിന് പ്രാധാന്യം നൽകിയാണ് ഗണിത ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കായി ശാസ്ത പ്രദർശനത്തിൻ്റെ ഒരു വർക്ക്ഷോപ്പ് എച്ച് എസ് എച് എം ശ്രീമതി സുനിത ടീച്ചറിൻ്റേയും ഹയർ സെക്കൻററി അധ്യാപിക ശ്രീമതി ബിൻസ് ടീച്ചറിൻ്റെയും നേതൃത്വത്തിൽ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ അംഗം ശ്രീ വിജയകുമാർ, സീനിയർ അധ്യാപകനായ ശ്രീ വിജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.ശാസ്ത്ര അധ്യാപികയായ ശ്രീമതി രമ്യ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരും രക്ഷാകർത്താക്കളും പ്രദർശനത്തിൽ പങ്കാളികളായി.