video
play-sharp-fill
ഇരുപത്കാരനായ ഫേസ്ബുക്ക് കാമുകനൊപ്പം നാടുവിട്ട കുമരകം സ്വദേശിനിയായ വീട്ടമ്മയെ തിരികെ എത്തിച്ച് പൊലീസ്; മൂന്ന് കുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരി നാടുവിട്ടത് മക്കളെ ഓട്ടോയില്‍ കയറ്റി അച്ഛന്റെ വര്‍ക്ക് ഷോപ്പിലേക്ക് അയച്ചശേഷം; ഇരുവരെയും പൊലീസ് പിടികൂടിയത് പാലക്കാട്ട് നിന്നും

സ്വന്തം ലേഖകന്‍

കുമരകം: ഫേസ് ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി നാട് വിട്ട മൂന്ന് കുട്ടികളുടെ അമ്മയായ ഇരുപത്തിയാറുകാരിയെ തിരികെയെത്തിച്ച് പൊലീസ്. വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് യുവതി. എട്ടും ആറും ഒന്നരയും വയസ്സ് പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളാണ് ഇവര്‍ക്ക്.

ഈ മൂന്ന് കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് യുവതി കാമുകനുമായി പാലക്കാട്ടേക്ക് കടന്നത്. എറണാകുളം കണയന്നുര്‍ പടിഞ്ഞാറേക്കൊല്ലം പടിക്കല്‍ സോജനൊപ്പമാണ് (20) യുവതി കടന്ന് കളഞ്ഞത്. വളരെ നാളായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറാം തീയതി രാവിലെ യുവതിയുടെ ഭര്‍ത്താവ് വര്‍ക്ക് ഷോപ്പില്‍ പോയതിന് ശേഷം സോജന്‍ എറണാകുളത്ത് നിന്നും കുമരകത്തെത്തി. തുടര്‍ന്ന് മൂന്ന് കുഞ്ഞുങ്ങളെയും ഓട്ടോറിക്ഷ വിളിച്ച് അതില്‍കയറ്റി അച്ഛന്റെ വര്‍ക്ക് ഷോപ്പിലേക്ക് അയച്ചു. ഇതിന് ശേഷം ബസില്‍ കോട്ടയത്തെത്തി പാലക്കാടേക്ക് കടക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.

Tags :