play-sharp-fill
കുമരകത്ത് നടക്കുന്ന ജി ട്വന്റി ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങൾ  ജില്ലാ പോലീസ് മേധാവി  വിലയിരുത്തി ; വിവിധ റിസോർട്ടുകളിൽ രണ്ട് ഘട്ടങ്ങളിലായി മാർച്ച് മാസമാണ് ഉച്ചകോടി നടക്കുക

കുമരകത്ത് നടക്കുന്ന ജി ട്വന്റി ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി വിലയിരുത്തി ; വിവിധ റിസോർട്ടുകളിൽ രണ്ട് ഘട്ടങ്ങളിലായി മാർച്ച് മാസമാണ് ഉച്ചകോടി നടക്കുക

കോട്ടയം: കുമരകത്ത് 2023 മാർച്ച് മാസം നടക്കുന്ന ജി ട്വന്റി ഉച്ചകോടിയുടെ സുരക്ഷാക്രമീകരണങ്ങൾ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് വിലയിരുത്തി. മാർച്ച് മാസത്തിൽ വിവിധ റിസോർട്ടുകളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഉച്ചകോടി നടക്കുന്നത് .

കുമരകം പോലീസ് ട്രെയിനിങ് സെന്ററിൽ വച്ച് നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ ഡിവൈഎസ്പി മാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ, വിവിധ റിസോർട്ടുകളിലെ ജനറൽ മാനേജർമാർ, പഞ്ചായത്ത്, ഫയർ ആൻഡ് റെസ്ക്യൂ മറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരായ പ്രതിനിധികളെയും ഉൾപ്പെടുത്തിയാണ് ഇന്ന് ഉച്ചയ്ക്ക് പ്രാഥമിക അവലോകന യോഗം നടന്നത് . യോഗത്തിനുശേഷം ഉച്ചകോടി നടക്കുന്ന റിസോർട്ടുകളിൽ സന്ദർശിച്ച് അവിടുത്തെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുകയും ചെയ്തു.