
സി.പി.എമ്മിന്റെ ചുവപ്പു കോട്ടയിൽ വിള്ളൽ: കുമരകത്ത് നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് റിബലാകും: നാലു വാർഡുകളിൽ വിമതസ്വരമുയർത്തി സ്ഥാനാർത്ഥികൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: സി.പി.എമ്മ്ിന്റെ ചുവപ്പു കോട്ടയായ കുമരകത്ത് പാർട്ടിയുടെ കോട്ടകളിൽ വിള്ളൽ. പാർട്ടി സീറ്റ് നിഷേധിച്ചതോടെ നിലവിലെ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം കുമരകം ലോക്കൽ കമ്മിറ്റി അംഗവുമായ എ.പി സലിമോൻ സ്വതന്ത്രസ്ഥാനാർത്ഥിയായി പാർട്ടിയ്ക്കെതിരെ രംഗത്ത് എത്തും. ആറാം വാർഡിൽ പാർട്ടിയ്ക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇദ്ദേഹം മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ സ്ഥാനാർഥി നിർണ്ണയ ചർച്ചയിൽ സലിമോനെ പാർട്ടി പരിഗണിച്ചിരുന്നില്ല. ഇതേ തുടർന്നാണ്, സലിമോൻ പാർട്ടിയ്ക്കെതിരെ സ്വതന്ത്രനായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്. ഇതേ തുടർന്നാണ്, ഇദ്ദേഹം ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്ത് എത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എമ്മിൽ പ്രാദേശികമായി അതിരൂക്ഷമായ വിഭാഗീയത നിലനിൽക്കുന്ന പ്രദേശമാണ് കുമരകം. ഇവിടെ വലിയ തർക്കമാണ് ഇപ്പോൾ പാർട്ടിയ്ക്കുള്ളിലുള്ളത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഇദ്ദേഹത്തെ സീറ്റ് നൽകാതെ പാർട്ടി ഒതുക്കിയിരിക്കുന്നതെന്നാണ് ഇദ്ദേഹത്തെ പിൻതുണയ്ക്കുന്നവർ നൽകുന്ന സൂചന.
ഇദ്ദേഹത്തെ കൂടാതെ ഇദ്ദേഹവുമായി അടുപ്പമുള്ള നാലോളം സ്ഥാനാർത്ഥികൾ കൂടി വിമത സ്വരമുയർത്തി രംഗത്ത് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത വിമർശനമാണ് പാർട്ടിയ്ക്കെതിരെ ഉയരുന്നത്.