video
play-sharp-fill
കുമരകത്ത് ഒരു കുടുംബത്തിലെ നാലു പേർക്കു കൊവിഡ്: രോഗം ബാധിച്ചതറിയാതെ വീട്ടമ്മ തൊഴിലുറപ്പ് ജോലിയ്ക്കു പോയി; കുട്ടികൾ ട്യൂഷനിൽ പങ്കെടുത്തു; അതീവ ജാഗ്രതയിൽ കുമരകം

കുമരകത്ത് ഒരു കുടുംബത്തിലെ നാലു പേർക്കു കൊവിഡ്: രോഗം ബാധിച്ചതറിയാതെ വീട്ടമ്മ തൊഴിലുറപ്പ് ജോലിയ്ക്കു പോയി; കുട്ടികൾ ട്യൂഷനിൽ പങ്കെടുത്തു; അതീവ ജാഗ്രതയിൽ കുമരകം

തേർഡ് ഐ ബ്യൂറോ

കോട്ടയം: കുമരകത്ത് ഒരു കുടുംബത്തിലെ നാലു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുമരകം പഞ്ചായത്തിലെ ആപ്പിത്തറ ഭാഗത്തെ ഒരു കുടുംബത്തിലെ നാലു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കുടുംബത്തിലെ ഗൃഹനാഥൻ തിരുവാതുക്കലിലെ മീൻ കട ജീവനക്കാരനാണ്. ഇദ്ദേഹത്തിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇദ്ദേഹത്തിനു പിന്നാലെയാണ് വീട്ടിലെ അംഗങ്ങൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ കുമരകം പഞ്ചായത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ആറായി. രോഗം സ്ഥീരീകരിക്കും മുൻപ് ഇപ്പോൾ രോഗം സ്ഥീരീകരിച്ച വീട്ടമ്മ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലിയിൽ പങ്കെടുത്തിരുന്നു. ഇരുപതോളം വീട്ടമ്മമാരാണ് ഇവർക്കൊപ്പം ജോലിയിൽ പങ്കെടുത്തിരുന്നത്. ഇവരോടെല്ലാം ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിച്ച വീട്ടിലെ കുട്ടിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടി ട്യൂഷൻ പഠിച്ചിരുന്ന വീട്ടിൽ ഇരുപതോളം കുട്ടികൾ പഠനത്തിനായി എത്തിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളോടും കുടുംബാംഗങ്ങളോടും ക്വാറന്റനിയിൽ പോകാനുള്ള നിർദേശം നൽകിയിട്ടുണ്ട്.

ആറു പേർക്കു കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുമരകം പഞ്ചായത്ത് കമ്മിറ്റി അടിയന്തര യോഗം ചേർന്നു. തുടർന്നു, സ്വീകരിക്കേണ്ട മുൻകരുതലുകൾ യോഗം ചർച്ച ചെയ്തു. യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നതിനു വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്.