കുമരകത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അപകടം; പരിക്കേറ്റ ഒരു വയസ്സുകാരന് പിന്നാലെ മുത്തശ്ശിയും മരണത്തിന് കീഴടങ്ങി

Spread the love

സ്വന്തം ലേഖിക

കുമരകം: കവണാറ്റിന്‍ കരയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചു പരുക്കേറ്റ ഒരു വയസുകാരനും മുത്തശ്ശിയും മരണത്തിന് കീഴടങ്ങി.

മണിമല പൂവത്തോലി തൂങ്കുഴിയില്‍ ജിജോയുടെ മകന്‍ ഇവാന്‍ ജിജോ മുത്തശ്ശി മോളി സെബാസ്റ്റ്യൻ (75) എന്നിവരാണ് വൈകുന്നേരത്തോടെ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ജിജോ, ഭാര്യ, മഞ്ജു, മഞ്ജുവിന്റെ മാതാവ് മോളി സെബാസ്റ്റിന്‍ (70) എന്നിവര്‍ക്കു പരുക്കേറ്റിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ കവണാറ്റിന്‍കരയ്ക്കും ചീപ്പുങ്കിലിനുമിടയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ചായിരുന്നു അപകടം.

അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. സംസ്‌കാരം വ്യഴാഴ്‌ച ചെറുവള്ളി സെന്റ് മേരീസ് പള്ളിയില്‍.