
സ്വന്തം ലേഖിക
കുമരകം: അമ്മങ്കരി നസ്രത്ത് റോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കാർ യാത്രക്കാരായ യുവാക്കൾക്ക് സരമായി പരിക്കേറ്റു,പരിക്കേറ്റവരെ കുമരകം എസ്.എച്ച് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
ഇന്ന് വെളുപ്പിന് നാലുമണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ.ഇടിക്കുകയും പ്രധാന പൈപ്പ് ലൈലിന് തകരാർ സംഭവിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോസ്റ്റിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന പ്രധാന കുടിവെള്ള പൈപ്പ് ലൈനും തകർന്നിട്ടുണ്ട്. അപകടത്തിൽ റോഡിന് സൈഡിലെ കൽകെട്ടും തകർന്നു. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതിയും കുടിവെള്ള വിതരണവും നിലച്ചിരിക്കുകയാണ്.
കുമരകം പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് പൂർണ്ണമായും തകർന്നു.